Image

കല കുവൈറ്റ് വാര്‍ഷിക സമ്മേളനം 19 ന്

Published on 04 January, 2018
കല കുവൈറ്റ് വാര്‍ഷിക സമ്മേളനം 19 ന്

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 39ാം വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 19 ന് (വെള്ളി) രാവിലെ ഒന്പതു മുതല്‍ ആര്‍.സുദര്‍ശനന്‍ നഗറില്‍ (നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂള്‍, അബാസിയ) നടക്കും. 

ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും സാന്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2018 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. 

വഫ്ര മുതല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 65 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്നു അബാസിയ, അബുഹലീഫ, ഫഹാഹീല്‍, സാല്‍മിയ മേഖല സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയുമാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം പ്രവര്‍ത്തനം ആരംഭിച്ചു. അബാസിയ കല സെന്ററില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം സ്വാഗത സംഘം ചെയര്‍മാനായി ടി.കെ. സൈജുവിനേയും ജനറല്‍ കണ്‍വീനറായി ജെ. സജിയെയും തെരഞ്ഞെടുത്തു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.വി.ജയന്‍ (സ്‌റ്റേജ്), സജീവ് എം.ജോര്‍ജ് (ഫിനാന്‍സ്), ജിതിന്‍ പ്രകാശ് (പബ്ലിസിറ്റി), ശിവന്‍കുട്ടി (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളേയും യോഗത്തില്‍ തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക