Image

ഇ കോളി അണുബാധ: കാനഡയില്‍ ഒരു മരണം

ജയ്ശങ്കര്‍ പിള്ള Published on 05 January, 2018
ഇ കോളി അണുബാധ: കാനഡയില്‍ ഒരു മരണം
ടൊറന്റോ: കാനഡയില്‍ ഇ കോളി വൈറസിന് സമാനമായ 41 കേസുകള്‍ ആരോഗ്യവകുപ്പ് പഠനം നടത്തുന്നു. കഴിഞ്ഞ ദിവസം റൊമെയ്ന്‍ ലെറ്റിയൂസ് കഴിച്ച രണ്ടു പേരുടെ മരണം കാനഡയിലും യു എസ് എയിലും ആയി റിപ്പോര്‍ട് ചെയ്തിരുന്നു. ഇ കോളിയുടേതിന് സമാനമായ അണുക്കള്‍ ആണ് മരണ കാരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ പൊതു ആരോഗ്യ അതോറിറ്റി കിഴക്കന്‍ കാനഡയില്‍ റോമാന്‍ ലെറ്റിയൂസിനു ഇ.കോളിയുടെ അണുബാധയുണ്ട് എന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും  വിശദമായ പഠനം തുടങ്ങി കഴിഞ്ഞു.

സോബിസ് ഗ്രോസറി ചെയിന്‍ ഷോപ്പുകളില്‍ ഇനി ഒരറിയിപ്പു ഉണ്ടാകുന്നത് വരെ റോമിം ലെറ്റയുസ്സിന്റെ വില്പന നിറുത്തി വച്ചിരിക്കുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.

കാനഡയിലെ കുബക്ക്, ന്യു ഫൗണ്ട് ലാന്‍ഡ്, ഒന്റാറിയോ, ന്യൂബ്രൗണ്‍സിക്, നോവാസ്‌കോഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് രോഗ ബാധിതരായവരെ ചികിത്സയും നിരീക്ഷണവും നടത്തിവരുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക