Image

ന്യൂ കാസിലില്‍ നോര്‍ത്ത് ഈസ്റ്റ് എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഏഴിന്

Published on 05 January, 2018
ന്യൂ കാസിലില്‍ നോര്‍ത്ത് ഈസ്റ്റ് എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഏഴിന്

സന്ദര്‍ലാന്‍ഡ് (യുകെ): കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ജനുവരി ഏഴിന് (ഞായര്‍) നടക്കും. ന്യൂ കാസില്‍ സെന്റ് ജെയിംസ് ആന്‍ഡ് സെന്റ് ബേസില്‍ ചര്‍ച്ച് ഹാളില്‍ വൈകുന്നേരം അഞ്ചു മുതലാണ് പരിപാടി. 

കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ്മ സഭകളുടെ സാന്നിധ്യം കൊണ്ട് സന്പന്നമാകുന്ന ചടങ്ങില്‍ വിവിധ സഭകളുടെ വൈദിക ശ്രേഷ്ടന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കും.

ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്കു കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 

വിവരങ്ങള്‍ക്ക്: ജോസി 07947947523. 

സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക