Image

എബ്ലൈസ് 2018 ജനുവരി 6 ന്; ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 05 January, 2018
എബ്ലൈസ് 2018 ജനുവരി 6 ന്; ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെര്‍മിംഗ്ഹാം: കാലഘട്ടത്തിന്റെ സുവിശേഷവത്കരണത്തിന് പുതിയ രൂപവും ഭാവവും പകര്‍ന്നുള്ള ചുവടുവയ്പിന് ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും ജനുവരി ആറിന് എബ്ലൈസ് 2018 ന് തുടക്കം കുറിക്കും. 

ആധുനിക ലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട്, ഇളംമനസുകളില്‍ ദൈവിക സ്‌നേഹം പകരാന്‍ ഒരുക്കുന്ന, ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന മ്യൂസിക്കല്‍ മെഗാ സ്‌റ്റേജ് ഷോയ്ക്കായി ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നില്‍ അണിചേരാന്‍ വര്‍ത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക, അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ക്രിസ്ത്യന്‍ മ്യൂസിക്കല്‍ സ്‌റ്റേജ് ഷോ സെഹിയോന്‍ യൂറോപ്പ് വിറ്റ്‌നസസ് മ്യൂസിക് ബാന്‍ഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഡാന്‍സും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും.

ഒരാള്‍ക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകള്‍ ablazemusicconcert@gmail.com  എന്ന ഇ മെയില്‍ വഴിയോ sehionuk.org/rteretaregistration എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച ബഥേല്‍ സെന്ററില്‍ നേരിട്ടും സെഹിയോന്‍ മിനിസ്ട്രി അംഗങ്ങള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്.

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. വിവിധ സ്ഥലങ്ങളില്‍നിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിലാസം: BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH, BIRMINGHAM, B70 7JW.


വിവരങ്ങള്‍ക്ക്: ജിത്തു ദേവസ്യ 07735 443778, ക്ലെമന്‍സ് നീലങ്കാവില്‍ 07949499454.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക