Image

ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും

Published on 05 January, 2018
ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. 

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം 5 വരെയാണ് ധ്യാനം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവ സെഹിയോന്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ നടക്കും. 

കണ്‍വന്‍ഷനിലേക്ക് ഏവരെയും സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക