Image

കെബാബ് കടയുമായി പോഡോള്‍സ്‌കി

Published on 05 January, 2018
കെബാബ് കടയുമായി പോഡോള്‍സ്‌കി

കൊളോണ്‍: ജര്‍മനിയുടെ മുന്‍ ലോകകപ്പ് ഫുട്‌ബോള്‍ താരം ലൂക്കാസ് പോഡോള്‍സ്‌കി കൊളോണില്‍ ഡോണര്‍ കെബാബ് ഷോപ്പ് തുടങ്ങി. 

മംഗല്‍ ഡോണര്‍ എന്നു പേരിട്ടിരിക്കുന്ന കടയില്‍ ഉച്ചയ്ക്കുശേഷം താരത്തെ നേരില്‍ കാണാനും ആരാധകര്‍ക്ക് അവസരം കിട്ടും. മറ്റു രണ്ടു പങ്കാളികള്‍ക്കൊപ്പമാണ് മുപ്പത്തിരണ്ടുകാരന്റെ പുതിയ സംരംഭം.

കഴിഞ്ഞ ജൂണില്‍ കൊളോണില്‍ ഒരു ഐസ് ക്രീം ഷോപ്പും അദ്ദേഹം ആരംഭിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തനം സജീവവുമാണ്. കെബാബ് ബിസിനസിലും അദ്ദേഹം സജീവമായിരിക്കുമെന്നാണ് വക്താവ് സെബാസ്റ്റ്യന്‍ ലാംഗെ പറയുന്നത്. ഐസ് ക്രീം ഷോപ്പില്‍ അദ്ദേഹം ആരാധകരെ കാണുകയും ഐസ് ക്രീം സണ്‍ഡേകളുടെ ഡിസൈനില്‍ നേരിട്ട് ഇടപെടുകയും ചെയ്തു വരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക