Image

എന്‍.എ.സി.ഒ.ജി 2018 കിക്കോഫ് മീറ്റിംഗ് ഒക്കലഹോമയില്‍

Published on 05 January, 2018
എന്‍.എ.സി.ഒ.ജി 2018 കിക്കോഫ് മീറ്റിംഗ് ഒക്കലഹോമയില്‍
വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ NACOG 2018 രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് (4517 N Sara Road, Yukon, OK 73099) സഭാമന്ദിരത്തില്‍ വെച്ച് നടക്കും.

2018 ജൂലൈ 1922 വരെ ഒക്കലഹോമയില്‍ വെച്ച് നടക്കുന്ന 23?!ാം മത് സമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റിംഗുകളുടെ ആരംഭമായി നടത്തുന്ന പ്രസ്തുത മീറ്റിംഗില്‍ നാഷണല്‍ ലോക്കല്‍ ഭാരവാഹികള്‍ പങ്കെടുക്കും. മനോഹരമായ ഷെറാട്ടണ്‍ മിഡ് വെസ്റ്റ് സിറ്റി ഹോട്ടലും, റീഡ് കോണ്‍ഫ്രന്‍സ് സെന്ററുമാണു ജൂലൈയില്‍ നടക്കുന്ന സമ്മേളനത്തിനു വേദിയാകുന്നത്. കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെകുറിച്ചുള്ള വിശദീകരണങ്ങള്‍ ഭാരവാഹികള്‍ നല്‍കുന്നതോടൊപ്പം വിവിധ സ്‌പോണ്‍സര്‍ഷിപ്പ്, രജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കും. ഒക്കലഹോമയിലെ വിവിധ സംഗീത ഗ്രൂപ്പുകള്‍ നയിക്കുന്ന ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ ഒക്കലഹോമ സംസ്ഥാന പ്രതിനിധി പാസ്റ്റര്‍ ജോര്‍ജ്ജ്കുട്ടി സാംകുട്ടി കിക്കോഫ് മീറ്റിംഗിനു നേതൃത്വം നല്‍കും.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍ NACOG 2018 മീഡിയ കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക