Image

ഡിഎംഎ ക്രിസ്മസ്,പുതുവത്‌രാഘോഷം 7ന്

സ്വന്തം ലേഖകന്‍ Published on 05 January, 2018
ഡിഎംഎ ക്രിസ്മസ്,പുതുവത്‌രാഘോഷം 7ന്
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് ടെക്‌സസ് മലയാളികള്‍ ക്രിസ്മസ് പുതുവത്‌സരം സംയുക്തമായി ആഘോഷിക്കുന്നു. ജനുവരി 7, ഞായറാഴ്ച വൈകിട്ട് 5.30 ന് കരോള്‍ട്ടന്‍ സെന്റ ഇഗ്‌നേഷ്യസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും. 2018ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങും തദവസരത്തില്‍ നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ അറിയിച്ചു.

നോര്‍ത്ത് ടെക്‌സസിലെ പ്രമൂഖ നൃത്തവിദ്യാലയമായ റിഥം ഓഫ് ഡാലസ് അംഗങ്ങള്‍, ജീവ് തോമസ്, ജീന്‍ തോമസ്, അബിജില്‍, അഡലിന്‍, അനബെല്ല എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന നൃത്തശില്പം, യൂടിഡി സര്‍വ്വകലാശാലയിലെ ഇന്‍ഡോ അമേരിക്കന്‍ യുവാക്കള്‍ അവതരിപ്പിക്കുന്ന രൂപകം, ഗായകരായ മീനാ നിബു, ആരോണ്‍ മാത്യു, അബിജില്‍ തോമസ് എന്നിവരുടെ സംഗീതനിശ തുടങ്ങിയ കലാപരിപാടികള്‍ ആഘോഷപരിപാടികളുടെ ഭാഗമായുണ്ടായിരിക്കും.

വ്യവസായിയായ വിക്ടര്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജു ചാമത്തില്‍, ഫോമ റീജിയണല്‍ ചെയര്‍ പേഴ്‌സണ്‍ ബിജു തോമസ്, നിയുക്ത പ്രസിഡന്റ് സാം മത്തായി, സുനില്‍ തലവടി, ലിജി തോമസ്, മീഡിയ കോര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ, തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വമേകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക