Image

ഇന്ത്യാ പ്രസ് ക്ലബിന്റെ സ്‌റ്റെപ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Published on 05 January, 2018
ഇന്ത്യാ പ്രസ് ക്ലബിന്റെ സ്‌റ്റെപ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊല്ലം: അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്  ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) യും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മാധ്യമ പരിശീലന പദ്ധതി (step) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

മാധ്യമ പീനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഫഷണല്‍ രീതിയില്‍ ലോക നിലവാരത്തിലുള്ള പരിശീലനം നല്‍കാനുള്ള ഇന്ത്യാ പ്രസ് ക്ലബിന്റെ ശ്രമം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ, ഡോ. ഡി ബാബു പോള്‍, ഡോ. എം വി പിള്ള, പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച്  പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, രാജു പള്ളം, ബിജു കിഴക്കേക്കൂത്ത്, സിജു പൗലോസ്,  ജിജു കുളങ്ങര, ബിജിലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


ഇന്ത്യാ പ്രസ് ക്ലബിന്റെ സ്‌റ്റെപ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക