പ്രതിജ്ഞ ഒപ്പിട്ട് മാത്രം സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏക ദ്വീപ്
EUROPE
06-Jan-2018

ഫ്രാങ്ക്ഫര്‍ട്ട്: വെറും 20,000 ത്തിനടുത്ത് ജനസംഖ്യയുള്ള പസിഫിക് സമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ പലാവുയിലേക്ക് വരാന്‍ സന്ദര്‍ശകര്‍ ഒരു പ്രതിജ്ഞയില്‍ ഒപ്പ് വയ്ക്കണം. കാരണം സന്ദര്‍ശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റം ഇവിടെ വലിയ പരിസ്ഥിതി ആഘാതമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം പലാവു എടുത്തത്.
ഇവിടേയ്ക്ക് വരണമെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ഒരു പ്രതിജ്ഞയില്‍ ഒപ്പ് വയ്ക്കണം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് വലിയ തുക പിഴ കൊടുക്കേണ്ടി വരും. ഉ്വാഹരണമായി ഒരു സ്രാവിനെ ഉപദ്രവിച്ചാല്‍ 10 ലക്ഷം ഡോളര്‍ പിഴ ചുമത്തും. പലാവുവിലെ മറൈന്‍ സാംക്ച്വറി ലോക പ്രശസ്തമാണ്. പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാംപെയിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഈ നിബന്ധന മുന്നോട്ടു കൊണ്ടുപോകുന്നു. പ്രതിജ്ഞ ലംഘിച്ചാല്‍ കര്‍ശനശിക്ഷ ലഭിച്ചിരിക്കും.

Facebook Comments