ന്യൂയോര്‍ക്ക്ന്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്മസ്
പുതുവത്സരാഘോ ഷങ്ങള് ജനുവരി 13 ന് ശനിയാഴ്ച വൈകിട്ട് 6ന് ക്വീന്‍സിലെ
രാജധാനി റസ്റ്റോറന്റില്‍ (206-11 Hilside Ave, NY11427) നടത്തുന്നു. ആഘോഷ
പരിപാടികളുടെ ഭാഗമായി വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ഡിന്നറും
ഉണ്ടായിരിക്കും. പരിപാടികളിലേക്ക് സമാജം അംഗങ്ങളെയും അഭ്യുതയകാംഷികളെയും
കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കേരള സമാജത്തിന്റെ 2018 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പൊതുയോഗം
ജനുവരി 27 ന് ശനിയാഴ്ച വൈകിട്ട് 4 നു ക്യൂന്‍സിലെ ടൈസണ്‍ സെന്ററില്‍ (26N
Tyson Ave, Floral Park, NY11001) നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സാജു സാം (പ്രസിഡന്റ്) - 646 427 4470
വര്‍ഗീസ് പോത്താനിക്കാട് (വൈസ് പ്രസിഡന്റ്)-917 488 2590
വിന്‍സന്റ് സിറിയക് (സെക്രട്ടറി) - 516 508 8297
വര്‍ഗീസ് തെക്കേക്കര (ജോ. സെക്രട്ടറി) - 516 502 5065
വിനോദ് കെയാര്‍കെ (ട്രഷറര്‍) - 516 633 5208