Image

അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ന് പ്രൌഡ ഗംഭീര തുടക്കം

Published on 06 January, 2018
അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ന് പ്രൌഡ ഗംഭീര തുടക്കം
ഷാര്‍ജ: മങ്കട മണ്ഡലം കെ.എം.സി.സിയുടെ മുന്‍ പ്രസിഡന്റും മുന്‍ മന്തി മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ന് പ്രൌഡ ഗംഭീര തുടക്കം. വെള്ളിയാഴ്ച്ച വകുന്നേരം 4 മണിക്ക് ഷാര്‍ജ വാണ്ടെറേര്‍സ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ടൂര്‍ണമെന്റ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.പ്രമുഖ ഇരുപത്തിനാല് ടീമുകള്‍ അണിനിരന്ന  പ്രവാസലോകത്ത് ഈ ഫുട്‌ബോള്‍ മാമാങ്കം വീഷിക്കാന്‍ നിരവധി കാല്‍പന്തു പ്രേമികളാണ് ഷാര്‍ജ വാണ്ടെറേര്‍സ് സ്‌റ്റെഡിയത്തില്‍ എത്തിച്ചേര്‍ന്നത്.

മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ തയ്യില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹാഷിം മഞ്ഞളാംകുഴി,ആരിഫ് മഞ്ഞളാംകുഴി,മുസ്തഫ എ.എ.കെ ഗ്രൂപ്പ്,ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്,അബ്ദുല്‍ കലാം സ്‌കൈ ട്രേഡിന്‍നഗ്, അനീഷ് കുമാര്‍ അല്‍ നവാരസ് ഗ്രൂപ്പ്, സിദ്ദീഖ് ക്രീക്ക് ട്രാന്‍സ്‌പോര്‍ട്ട്,മൂസ കുരിക്കള്‍ ബിന്‍ മൂസ ഗ്രൂപ്പ്, ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ ആവയില്‍ ഉമ്മര്‍,ആര്‍,ശുകൂര്‍,ചെമ്മുക്കന്‍ യാഹുമോന്‍, പിവി.നാസര്‍,കെ.പി.എ സലാം,വി.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു,നിഹ്മത്തുള്ള മങ്കട സ്വാഗതവും അസീസ് പങ്ങാട്ട് നന്ദിയും പറഞ്ഞു

ഫോട്ടോ അടികുറിപ്പ്: മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക