Image

ലോക കേരള സഭ: അഭിലാഷ് തോമസ് അയര്‍ലന്‍ഡിനെ പ്രതിനിധീകരിക്കും

Published on 06 January, 2018
ലോക കേരള സഭ: അഭിലാഷ് തോമസ് അയര്‍ലന്‍ഡിനെ പ്രതിനിധീകരിക്കും

വാട്ടര്‍ഫോര്‍ഡ്: ലോക കേരള സഭയുടെ ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ഐറിഷ് മലയാളികളെ പ്രതിനിധീകരിക്കാന്‍ ക്രാന്തിയുടെ സെക്രട്ടറി അഭിലാഷ് തോമസിനെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു. 

അയര്‍ലന്‍ഡിലെ പ്രവാസികളായ ഇന്ത്യക്കാരുടെ ഇടയില്‍ പുരോഗമന, മതേതര, ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രാന്തി എന്ന സംഘടന സ്ഥാപിക്കപ്പെട്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അയര്‍ലന്‍ഡിലെ പ്രവാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ക്രാന്തിക്ക് സാധിച്ചു. ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ അഭിലാഷ് കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യവുമാണ്. വാട്ടര്‍ഫോര്‍ഡില്‍ നിവാസിയായ അഭിലാഷിന് ലോക കേരള സഭയില്‍ ഐറിഷ് മലയാളികളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രശ്‌നങ്ങളെകുറിച്ച് സംസാരിക്കുന്നതിനും പ്രവാസ ലോകത്തെ ജീവിതാനുഭങ്ങളില്‍ നിന്ന് മനസിലാക്കിയ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ഉള്ള അവസരം ലഭിക്കും. 

അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് പ്രവാസജീവിതവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഏതെങ്കിലും വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താല്പര്യമുണ്ടെങ്കില്‍ അവ ക്രാന്തിയുടെ ഇമെയില്‍ വിലാസത്തില്‍ kranthiireland@gmail.com  അയച്ചുതരണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക