Image

മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ്‌

Published on 06 January, 2018
  മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ്‌
മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ്‌ രംഗത്ത്‌. മുമ്പ്‌ മായാനദ ഒര സൈക്കോളജിക്കല്‍ ത്രില്ലറാണെന്ന്‌ നിരൂപണമെഴുതി വാര്‍ത്തകളില്‍ ഇടം നേടിയ പ്രവീണ്‍ ഉണ്ണിക്കൃഷ്‌ണനാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ വന്ന്‌ തന്റെ പ്രതിഷേധമറിയിച്ചത്‌. 

 മായാനദിയുടെ തിരക്കഥയാണെന്ന്‌ അവകാശപ്പെടുന്ന പോസ്റ്ററുകള്‍ കത്തിച്ചു കളഞ്ഞുകൊണ്ടാമണ്‌ പ്രവീണ്‍സംസാരിച്ചു തുടങ്ങുന്നത്‌. തന്റെ പക്കലുള്ള മായാനദിയുടെ തിരക്കഥയുടെ മറ്റു കോപ്പികളും താന്‍ ഇതുപോലെ കത്തിച്ചു കളയുമെന്ന്‌ പ്രവീണ്‍ പറഞ്ഞു.

തന്റെ തിരക്കഥ പ്രകാരമുള്ള മായാനദിയില്‍ ഒരു സീന്‍ പോലും അര്‍ത്ഥരഹിതമായി അവസാനിക്കുന്നില്ലെന്നും അതിനു തെളിവായി ഓരോ രംഗത്തെ വിശദീകരിച്ചുകൊണ്ടും പ്രവീണ്‍ മുമ്പ്‌ ബ്‌ളോഗില്‍ കുറിപ്പെഴുതിയിരുന്നു. ഇത്തരത്തില്‍ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ തിരക്കഥകള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും പ്രവീണ്‍ പങ്കു വച്ചിരുന്നു.

പ്രവീണിന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

`` 2012ല്‍ എം.ടെക്‌ ചെയ്യുമ്പോഴാണ്‌ ഞാന്‍ മായാനദി എഴുതുന്നത്‌. അന്ന്‌ അതൊരു പ്രണയകഥ മാത്രമായിരുന്നു. എന്നാല്‍ അന്ന്‌ മായാനദി എന്ന പേരു നല്‍കിയരുന്നില്ല. അത്‌ എനിക്ക്‌ അവകാശപ്പെട്ടതല്ല. സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞു പോകുന്ന ഒരു പേരു മാത്രമാണ്‌ മായാനദി.
2012ല്‍ ഈ കഥ തൊണ്ണൂറു ശതമാനം പൂര്‍ത്തിയാക്കിയതിനു ശേഷം നിര്‍ത്തേണ്ട സാഹചര്യം വന്നു.

 അതിനു ശേഷം 2014ല്‍ എന്റെ വിവാഹശേഷമാണ്‌ ഈ കഥ വീണ്ടും എഴുതുന്നത്‌. ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയി. അന്ന്‌ അതിലെ ചില സീനുകള്‍, നായിക തുടക്കത്തില്‍ ഗിഫ്‌റ്റു കൊണ്ടു വരുന്നതുള്‍പ്പെടെയുള്ള സീനുകള്‍ ഞാന്‍ പിന്നീട്‌ കൂട്ടി ചേര്‍ത്തതാണ്‌. 

സിനിമയുടെ കഥ സമാനമാകുന്നത്‌ അത്ര വലിയ സംഭവമൊന്നുമല്ല. സമാനരീതിയില്‍ ചിന്തിക്കുന്ന നിരവധ പേരുണ്ട്‌. എന്റെ കഥ മോഷ്‌ടിക്കപ്പെട്ടുവെന്ന്‌ ഞാന്‍ പറയില്ല. ആഷിക്‌ അബു എന്ന വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഇതിന്റെ കഥ ഞാന്‍ ഒരുപാട്‌ പേരോട്‌ പറഞ്ഞിട്ടുണ്ട്‌. 

എന്തുകൊണ്ട്‌ കേസിനു പോകുന്നില്ലെന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. ഇത്തരത്തില്‍ ഒരു കേസ്‌ എവിടെയെങ്കിലും വിജയിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഒരേ രീതിയില്‍ ചിന്തിക്കില്ലെന്ന്‌ ഒരു ജഡ്‌ജിക്കും പറയാനാകില്ല. കഥകള്‍ ഒരു പോലെ ആകുന്നത്‌ സ്വാഭാവികം. എന്നാല്‍ സീനുകളില്‍ സിമിലാരിറ്റി വരുമ്പോഴാണ്‌ നമുക്ക്‌സംശയം തോന്നുന്നത്‌. 

ക്രിസ്‌തുമസിനാണ്‌ ഞാന്‍ സിനിമ കണ്ടത്‌. അതിന്റെ റിവ്യൂ പോസ്റ്റ്‌ ചെയ്‌തത്‌ പിറ്റേ ദിവസവും. സിനിമ ഞാന്‍ മുഴുവനായി കണ്ടിട്ടില്ല. ആദ്യത്തെ സീന്‍ കണ്ടപ്പോള്‍തന്നെ എനിക്ക്‌ എന്തോ സംശയം തോന്നിയിരുന്നു. എനിക്ക്‌ എന്തെങ്കിലും നിയമസഹായം ലഭിക്കുമോ എന്ന്‌ അന്വേഷിക്കുകയാണ്‌ അന്ന്‌ ഞാന്‍ ആദ്യം വീട്ടില്‍ പോയി ചെയ്‌തത്‌. 

എന്നാല്‍ അനുകൂലമായ നിയമസഹായം ലഭിക്കില്ലെന്ന്‌ ഉറപ്പായി. എന്റെ റിവ്യൂ കണ്ട്‌ നിരധി പേര്‍ സിനിമ കാണാന്‍ പോയിരുന്നു.രണ്ടാമതും കണ്ടവരുണ്ട്‌. അന്ന്‌ അവര്‍ തിരഞ്ഞത്‌ മായാനദി എന്ന പ്രണയകഥയല്ല. മായാനദി എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആണ്‌.

എന്റെ തിരക്കഥ മോഷ്‌ടിക്കപ്പെട്ടെന്ന്‌ ഞാന്‍ പറയില്ല. എന്നാല്‍ 2012 മുതല്‍ 2014 വരെയുളള എന്റെ മായാനദിയുടെ യാത്രയ്‌ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ട്‌. ഞാന്‍ ഇതിനെ കുറിച്ച്‌ തിരക്കഥാകൃത്തിനും സംവിധായകനും മെസ്സേജ്‌ അയച്ചിരുന്നു. എന്നാല്‍ ആരും മറുപടി തന്നിട്ടില്ല. പ്രവീണ്‍ പറഞ്ഞു.


















































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക