Image

ഡോ: ഷെല്‍ബി കുട്ടി നെബ്രാസ്‌കമെഡിക്കല്‍ സെന്റര്‍ കോളേജ് ഓഫ് മെഡിസിന്‍ അസി. ഡീന്‍

അനില്‍ പെണ്ണുക്കര Published on 06 January, 2018
ഡോ: ഷെല്‍ബി കുട്ടി നെബ്രാസ്‌കമെഡിക്കല്‍ സെന്റര്‍ കോളേജ് ഓഫ് മെഡിസിന്‍ അസി. ഡീന്‍
പീഡിയായ്ട്രിക്‌സ്-ഇന്റേണല്‍ മെഡിസിന്‍ പ്രൊഫസറും പീഡിയാട്രിക്‌സ് വകുപ്പ് വൈസ് ചെയറുമായഡോ: ഷെല്‍ബി കുട്ടിയെ യൂണിവേഴ്‌സിറ്റി ഓഫ്നെബ്രാസ്‌ക മെഡിക്കല്‍ സെന്റര്‍ കോളേജ് ഓഫ് മെഡിസിന്‍ അസിസ്റ്റന്റ് ഡീന്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മന്റ് ആയി തെരഞ്ഞെടുത്തു. 

ഗവേഷണ രംഗത്തും അക്കാഡമിക്ക് രംഗത്തും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നു ഡോ. കുട്ടി പറഞ്ഞു. എറണാകുളം കടവന്ത്ര സ്വദേശിയാണ് ഡോ: കുട്ടി

കോളജ് ഓഫ് മെഡിസിന്‍ ഡീന്‍ ഡോക്ടര്‍ ബ്രാഡ്‌ലി ബ്രിട്ടിഗന്‍, സീനിയര്‍ അസോസിയേറ്റ് ഡീന്‍ഡോ: ഹൊവാഡ് ഫോക്‌സ് എന്നിവരാണ് ഡൊ. കുട്ടിയെ നിര്‍ദേശിച്ചത് .ഗവേഷണ വിദ്യാഭ്യാസ സംരംഭങ്ങളില്‍ ശക്തമായ സ്വാധീനം ഉളവാക്കുകയാണ് ഈ നിയമനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ക്ലിനിക്കല്‍ ഗവേഷണ സംരംഭത്തില്‍ വലിയ മാറ്റങ്ങളും, വളര്‍ച്ചയും ഉണ്ടാകുവാന്‍ സാധ്യതയുള്ള നിയമനമാണിതെന്ന് ഫോക്‌സ് പറഞ്ഞു
മാത്രമല്ല മികച്ച അന്വേഷണ തല്പരനും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അര്‍പ്പണ ബോധമുള്ള വ്യക്തിയുമാണ്ഡോ: ഷെല്‍ബി കുട്ടി. ഇനിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ഊര്‍ജ്ജവും നല്‍കുവാന്‍ ഇദ്ദേഹത്തിന് സാധിക്കും.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്  പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ആയ ഡോ:കുട്ടി ഡോ. ഫോക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും .

ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരിക്കല്‍, ഗവേഷണ ബജറ്റില്‍ പുതിയ ഗവേഷണങ്ങള്‍ക്കായി പണം മാറ്റി വയ്ക്കല്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ അവസരങ്ങള്‍ വികസിപ്പിക്കല്‍ , ലഭ്യമായ അവസരങ്ങളെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കല്‍ എന്നിവ എല്ലാം  പ്രവര്‍ത്തന പരിധിയില്‍ വരുമെന്ന് ഡോ.കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക