Image

മൂലയില്‍ ആനീസ് ഫ്രാന്‍സീസ് (അനു -60) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 06 January, 2018
മൂലയില്‍ ആനീസ് ഫ്രാന്‍സീസ് (അനു -60) നിര്യാതയായി
ഷിക്കാഗോ: വീറ്റണില്‍ താമസിക്കുന്ന കുട്ടനാട് തായങ്കരി സ്വദേശി മൂലയില്‍ ഫ്രാന്‍സിസിന്റെ (തമ്പി) ഭാര്യ ആനീസ് (അനു -60) നിര്യാതയായി.

മക്കള്‍: ജോസഫ്, ടോണി. പരേത തൊടപുഴ കോടിക്കുളം തോട്ടപ്പുറത്ത് പരേതരായ പൈലി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി അഗസ്റ്റിന്‍, മേരി ജോസഫ് മഞ്ഞക്കടമ്പില്‍ (ഷിക്കാഗോ), ജോര്‍ജ് പോള്‍ തോട്ടപ്പുറത്ത് (തൊടുപുഴ).

പൊതുദര്‍ശനം ജനനുവരി എട്ട് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ എട്ടു വരെ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍.

ജനുവരി ഒമ്പതിനു രാവിലെ പത്തു മണിക്ക് സംസ്കാര ശുശ്രൂഷ സീറോ മലബാര്‍ കത്തീഡ്രലില്‍ (5000 st charles road, Bellwood) ആരംഭിക്കും. തുടര്‍ന്ന് ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (1400 S.Wolf Road, Hillside) സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാപ്പച്ചന്‍ മൂലയില്‍ (630 779 0140).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക