മിനസൊട്ട: മദ്യപിച്ചു വാഹനമോടിച്ചതിനു ഇന്ത്യന്‍-അമേരിക്കന്‍ ജഡ്ജി
ഗുര്‍ദീപ് സിംഗ് അറ്റ്വാള്‍ (ജി ടോണി അറ്റ്വാള്‍) അറസ്റ്റിലായി. റാംസെ
കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജായ അറ്റ്വാള്‍ കുറ്റം സമ്മതിച്ചു. ജനുവരി
ഒന്നിനായിരുന്നു സംഭവം.
ഈ തെറ്റിലുള്ള എന്റെ പശ്ചാത്താപം വാക്കുകള്‍ കൊണ്ടു വിവരിക്കാനാവില്ല.
സംഭവിച്ചതില്‍ ലജ്ജയും നാണക്കേടും തോന്നുന്നു-അറ്റ്വാള്‍ മാധ്യമങ്ങളോടു
പറഞ്ഞു. തന്റെ ശരിയല്ലാത്ത തീരുമാനം മൂലം മറ്റു പൗരന്മാര്ക്ക് അപകടകരമായ
സ്തിറ്റിയുണ്ടാക്കി-അറ്റ്വാള്‍ ഏറ്റു പറഞ്ഞു.
മിനസോട്ട ഗവര്‍ണര്‍ ജഡ്ജിയായി നിയമിച്ചത് 2016-ല്‍ ആണു. 2019 വരെയാനു കാലാവധി. 2007-ലും കക്ഷി ഇതെ പോലൊരു കേസില്‍ പെട്ടിരുന്നു.
അറ്റ്വാളിന്റെ രക്തത്തില്‍ .17 ശതമാനം മദ്യം ഉണ്ടായിരുന്നു. അനുവദിച്ചത് .8
ശതമാനം. അശ്രദ്ധമായ ഡ്രൈവിംഗ്, സ്റ്റോപ്പ് സൈനില്‍ പൂര്‍ണമായി
നിര്‍ത്താതിരുന്നത് എന്നിങ്ങനെ രണ്ടു ചാര്‍ജുകളാണു ചുമത്തിയത്.
സമീപത്തുള്ള ഹെന്നെപിന്‍ കൗണ്ടി കോടതിയില്‍ ഹാജരാക്കിയ അറ്റ്വാളിനെ 365
ദിവസത്തേക്കു ശിക്ഷിച്ചു. അതില്‍ 345 ദിവസം രണ്ടു വര്‍ഷത്തേക്കു സ്റ്റേ
ചെയ്തു. 20 ദിവസം വീട്ടു തടവ് മതി. ഇലക്ട്രോണിക്ക് മോണിട്ടര്‍ ധരിക്കണം.
രണ്ടു വര്‍ഷത്തെ പ്രൊബേഷനും ഉണ്ട്.
ശിക്ഷ കഴിഞ്ഞു ജോലിയില്‍ തിരിച്ചു കയറാനാകുമോ എന്നുറപ്പില്ല.