Image

ഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരം

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 07 January, 2018
ഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരം
ജനുവരിയിലെ കോടമഞ്ഞും കൊടുംശൈത്യവും ലാലിച്ചനു പ്രശ്‌നമേയല്ല. അഞ്ചുമണിക്ക് ഉണരും. മലനിരകള്‍ക്കു മേലേ സൂര്യരശ്മികള്‍ പരക്കും മുമ്പേ ലോട്ടയുമായി വീടിനു പിന്നി ലെ തോട്ടത്തില്‍ ആട്ടിന്‍കൂട്ടിലെത്തും. ചുരത്തി നില്‍ക്കുന്ന എഴെട്ടെണ്ണത്തെ കറക്കാന്‍.

കൈലി മുണ്ട്, കയ്യില്ലാത്ത ബനിയന്‍, ബേസ്‌ബോള്‍ ക്യാപ്. നാല്പതു ആടുകളില്‍ പ്രധാന ഇനങ്ങള്‍ എല്ലാമുണ്ട്--മലബാറി, ജംനാ പ്യാരി, സിരോഹി, ബീറ്റാല്‍. തോട്ടത്തില്‍ ധാരാളമുള്ള പ്ലാവിലയും കരുണയിലയും വിതറിയ ശേഷം മൂന്നേ മൂന്ന് ലിറ്ററെ കറന്നെടുക്കൂ. ബാക്കി ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാ ണ്. മലബാറി-ജംനാപ്യാരി ക്രോസ് ആണ് ഏറ്റം നല്ലതെന്ന് അനുഭവത്തിലൂടെ ലാലിച്ചന്‍ പറയുന്നു.

ലാലിച്ചന്‍ എന്ന ആന്റണി കുഴിക്കാട്ട്, 54, ഇരുപത്തിരണ്ടു വര്‍ഷം തുടര്‍ച്ചയായി ചക്കുപള്ളം പഞ്ചായത്ത് മെമ്പറാണ്. 'മേനോന്മേട് എന്ന പന്ത്രണ്ടാം വാര്‍ഡില്‍ ഓരോ വര്‍ഷവും ഭൂരിപക്ഷം കൂടിക്കൊണ്ടിരിക്കുന്നു. 2012ല്‍ പ്രസിഡന്റ്‌റ് ആയിരിക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മികച്ചപഞ്ചായ ത്തിനുള്ള പത്തുലക്ഷം രൂപയുടെ സംസ്ഥാന അവാര്‍ഡ് നേടി.

ആഴ്ച്ചയിലൊരിക്കല്‍ വീടുവീടാന്തരം ഡോക്ടര്‍മാരുടെ സംഘ ത്തെ അയച്ചു കിടപ്പ് രോഗികളെ പരിചരിക്കുന്ന പദ്ധതി നടപ്പാക്കിയതിനുള്ള അംഗീകാരമായിരുന്നു പുരസ്‌കാരം. ഗവ ര്‍ണര്‍ പി. സദാശിവം അവാര്‍ഡ് സമ്മാനിച്ചു. കേരളത്തി ല്‍ആദ്യമായി ഒരു പഞ്ചായത്തില്‍ ആധുനിക കശാപ്പുശാല, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആയിരം സിംകാര്‍ഡുകള്‍ സൌജന്യമായി വിതരണം ചെയ്തു ഫോണിലൂടെ വാര്‍ത്താ വിതരണം തുടങ്ങിയ നേട്ടങ്ങള്‍ വേറെ. ഇതൊക്കെ പഠിക്കാന്‍ മഹാരാഷ്ട്രത്തില്‍ നിന്ന് പ്രതിനിധി സംഘമെത്തി.

''തമിഴ്‌നാട്ടിലെ ചക്ക്‌ളിയര്‍ വന്നു താമസിച്ചതു കൊണ്ടാവാം നാടിനു ചക്കുപള്ളം എന്നുപേരു വന്നത്. പള്ളം എന്നാല്‍ വനം'-- ആന്റണി പറയുന്നു. ഏലവും കുരുമുളകും കാപ്പിയുമാണ് ഗ്രാമത്തിലെ പ്രധാന വിളകള്‍. കൂടെക്കൂടെയുള്ള വിലത്തകര്‍ച്ച മൂലം പരിതപിക്കുന്ന ഗ്രാമവാസികളെ രക്ഷപെടുത്താന്‍ ടൂറിസം ഉപകരിക്കും. കേന്ദ്ര ഗവര്‍മെന്റ് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ ഇന്ത്യയിലെ 36 പഞ്ചായത്തുകളില്‍ നടപ്പാക്കിയ ടൂറിസം പ്രചാരണപദ്ധതിയില്‍ ചക്കുപള്ളവും ഉള്‍പെട്ടു.

കുമിളി-മുന്നാര്‍ ഹൈവയില്‍ കുമിളിയില്‍ നിന്ന് അഞ്ചു കി.മീ. അകലെയാണ് ചക്കുപള്ളം. തമിഴ്‌നാടാണ് കിഴക്കേ അതിര്. പഞ്ചായത്തിലെ ഏറ്റം ഉയരം കൂടിയ (4200 അടി) ഒട്ടകത്തല മേട്ടില്‍നിന്ന് നോക്കിയാല്‍ പെരിയാര്‍ വാലിയിലെ തേക്കടി തടാകവും തമിഴ്‌നാട്ടിലെ ലോവര്‍ക്യാമ്പും ഗൂഡലൂരും കമ്പവും കാണാം. പഞ്ചായതില്‍ പെട്ട ചെല്ലാര്‍കോവില്‍ മേട്ടില്‍നിന്നുള്ള അരുവിക്കുഴി വെള്ളച്ചാട്ടം പതിക്കുന്നത് തമിഴ്‌നാട്ടിലെ വന ത്തിലാണ്.

പെരിയാര്‍വാലിയില്‍ മിഴിനട്ടു കിടക്കുന്നതിനാല്‍ കുമിളിയിലെ ടൂറിസത്തിന്റെ പ്രതിഫലനം ചക്കുപള്ളത്തുമുണ്ട്. ചെറുതും വലുതുമായ റിസോര്‍ട്ടുകള്‍. എഴാം മൈലില്‍ വി.സി. വര്‍ഗിസ് പടുത്തുയര്‍ത്തിയ ഹിന്ദുസ്ഥാന്‍ സ്‌പൈസസ് ആന്‍ഡ് ഹെര്‍ബ ല്‍സ് എന്ന ഓര്‍ഗാനിക് ഔഷധ സസ്യഗാര്‍ഡന്‍ ആണ് ഏറ്റം ശ്രദ്ധേയം. മൈലാടുംപാറ, അടിമാലി, എറണാകുളം ജില്ലയിലെ തലക്കോട് എന്നിവിടങ്ങളിലും വര്‍ഗീസിന് ഇത്തരം ഗാര്‍ഡനു കള്‍ ഉണ്ട്. എല്ലായിടത്തും സുഗന്ധദ്രവ്യവിപണണ കേന്ദ്രങ്ങളും. ഗാര്‍ഡനിലെ ഗൈഡഡ് ടൂര്‍ ആണ് പ്രധാനം.

ആര്‍മി എഡ്യുക്കേഷന്‍ കോറില്‍ ഇരുപതു വര്‍ഷം അധ്യാപക നായിരുന്നു ഇരുമേടയില്‍ വി.സി വര്‍ഗിസ്. ഉത്തരേന്ത്യക്കാര്‍ക്ക് കേരളത്തിന്റെ സസ്യജാലങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ ബോധ്യ മായി. അങ്ങിനെയാണ് ഗാര്‍ഡന്‍ വിസിറ്റ് പദ്ധതിക്ക് രൂപം നല്‍കിയത്. വിവിധ ഭാഷകള്‍--അറബി ഉള്‍പ്പെടെ--അറിയാവു ന്നവരെ ഗൈഡ്മാരായി വച്ചു. അമ്പത് പേരുണ്ട് അങ്ങനെ. ഭാര്യ ബിന്‍സിയും മക്കള്‍ അനിലും അലനും പിന്തുണയ്ക്കുന്നു.

ഏറ്റം മികച്ച ടൂറിസം പ്രോമോട്ടര്‍ എന്നനിലയില്‍ താഷ്‌കെ ന്റില്‍ നിന്ന് ലഭിച്ച ഏഷ്യ പസിഫിക് അചീവേര്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. ക്ലാസ്‌മേറ്റ് ആയ ആന്റ ണി കുഴിക്കാട്ടില്‍ നിന്ന് ഏറ്റെടുക്കുന്ന കുമിളി ജേസീസ് അധ്യക്ഷപദവി ആണ് ഏറ്റം പുതിയ ബഹുമതി. സ്‌പൈസ് ടൂറിസം പ്രോമോട്ടെഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌റ് കൂടി യാണ്. അഞ്ചാം മൈലില്‍ ഐശ്വര്യ സ്‌പൈസസ് നടത്തുന്ന ബിജു ആറ്റുപുറം സെക്രട്ടറി.

ചക്കുപള്ളത്തു നിന്ന് പട്‌നയില്‍ പോയി ഇന്ഫന്റ്‌റ് ജീസസ് അക്കാദമി എന്ന സി.ബി.എസ്.സി. സ്‌കൂള്‍ നടത്തുന്ന റൂബി തടത്തില്‍ ഏഴാം മൈലില്‍ ഇക്കഴിഞ്ഞ ദിവസം തുറന്ന 'ടി' ഹോംസ് എന്ന ടൂറിസ്റ്റ്പാര്‍പ്പിട സമുച്ചയം ആണ് മറ്റൊന്ന്. 'ടി'.എന്നതു തടത്തില്‍ എന്നതിന്റെ പ്രതീകം. പട്‌ന സ്‌കൂളില്‍ 2500കുട്ടികള്‍, 60 അധ്യാപകര്‍. 20 പേര്‍ മലയാളികള്‍. ''ജന്മനാ ടിന് എന്റെ തിരുമുല്‍ക്കാഴ്ചയാണ് ഈ സമുച്ചയം' എന്ന് റൂബി. അമ്മ അച്ചാമ്മ മാണി, 68, ഭാര്യ മോളി, മക്കള്‍അഖില്‍, ആര്ഷ് ഒപ്പമുണ്ട്.

ആന്റണിക്ക് പൈതൃകമായി കിട്ടിയ പത്തേക്കര്‍ സ്ഥലത്ത് എല മാണ്. വീടിനു ചുറ്റും ഫലവൃക്ഷങ്ങളും. തോട്ടത്തില്‍ കായ ഉണക്കാന്‍ ഡ്രൈയറൂകളുണ്ട്. ഏലത്തിനു കിലോക്ക് ആയിരം രൂപ കിട്ടിയാല്‍ ചെലവു കഴിഞ്ഞു 700 രൂപയെ മിച്ചമുണ്ടാവൂ. ആന്റണിയുടെ ഡ്രൈയറൂകളില്‍ നാട്ടുകാരുടെ ഏലവും ഉണ ക്കി കൊടുക്കുന്നു. കിലോക്ക് പത്തു രൂപ.വിറകും വൈദ്യു തിയും കൂലിച്ചെലവും കഴിച്ചാല്‍ രണ്ടു രൂപയെ കിട്ടൂ.

നാല് തമിഴ് കുടുംബങ്ങളെ തോട്ടത്തില്‍ താമസിപ്പിച്ചിട്ടുണ്ട്. പുറമേ വിളവെടുപ്പ് കാലത്ത് കമ്പത്തു നിന്ന് പണിക്കാരെ വരൂത്തും. എല്ലാ രാവിലെയും ആറെമുക്കാലിനു 15-16 പണി ക്കാരുമായി വാഹനം എത്തും. മിക്കവാറും സ്ത്രീകള്‍. അവര്‍ ഭക്ഷണവും കൂടെ കൊണ്ടുവരും. ഒരാള്‍ക്ക് 360 രൂപ കൂലി. ജീപ്പുകാര്‍ക്ക് ആളൊന്നിനു നൂറു രൂപവച്ചു യാത്രക്കൂലി നല്‍കണം. വിളവെടുപ്പ് കാലത്ത് ദിവസവും മുന്നൂറു നാനൂറു ജീപ് വരെ ഏലം മേഖലയില്‍ എത്തുന്നു.

ആന്റണിയും ഭാര്യ ഷൈമിനിയും കൂടി അടുത്ത കാലത്ത് 'അലോര' എന്നപേരില്‍ ഒരു പ്ലാന്റെഷന്‍ ഹോംസ്റ്റേ ആരംഭിച്ചി ട്ടുണ്ട്. ഇതിനകം ബ്രിട്ടീഷ് ദമ്പതികള്‍ ഉള്‍പ്പെടെ മുപ്പതോളം കൂട്ടര്‍ താമസിച്ചു. ഡബിള്‍മുറിക്കു 2000. ബ്രേക്ക്ഫാസ്റ്റ് ഫ്രീ. മുകളിലത്തെ നിലയില്‍ രണ്ടു മുറികളെ കൊടുക്കുന്നുള്ളൂ. ടെറസില്‍രണ്ടെണ്ണം കൂടി പണിയാന്‍ ഒരുങ്ങുന്നു.

മക്കളാരും കൂടെയില്ല. മൂത്ത മകള്‍ അലീന എം.കോം കഴിഞ്ഞു ബാങ്കലൂരില്‍ ഡിലോയിറ്റ് കമ്പനിയില്‍ ഓഡിറ്റര്‍. വിവാഹിത. സുനു ജോര്‍ജ് അവിടെ വെല്‍ഫാര്‍ഗോയില്‍. ഇളയമകള്‍ അലിറ്റ സി.എ. ഫൈനല്‍. ഏകമകന്‍ അലന്‍ ഡെറാഡൂണിലെ ഡൂണ്‍കോളേജില്‍ ഫോറസ്റ്റ് സയന്‍സില്‍ ഡിഗ്രിക്കു പഠിക്കുന്നു. രാജീവ്ഗാന്ധി പഠിച്ച ഡൂണ്‍ സ്‌കൂളും ബ്രിട്ടിഷുകാര്‍ സ്ഥാപിച്ച ഫോറസ്റ്റ് റിസര്‍ച് ഇന്‌സ്ടിട്യുട്ടും സമീപം.

ഇടുക്കിജില്ലയില്‍ മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ ക്കും ആസ്ഥാനം ഉണ്ട്. എന്നാല്‍ ചക്കുപള്ളത്ത് ഓര്‍ത്തഡോ ക്‌സ് സഭക്ക് മാത്രം--ഗദ്‌സമന്‍ അരമന. മാത്യൂസ് മാര്‍ തെവോ ദോസിയോസ് ആണ് മെത്രാപ്പോലിത്ത. ഭദ്രാസനത്തില്‍ 36 പള്ളികളിലായി 2523 കുടുംബങ്ങള്‍ ഉണ്ടെന്നു ഭദ്രാസന സെക്രട്ടറി ഫാ. കെ.ടി.ജേക്കബ് അറിയിച്ചു.

ലോകപ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മോണ്ട്‌ഫോ ര്‍ട്ട് ബ്രദേര്‍സ് എന്ന സന്യസ്ഥവിഭാഗത്തെ 1995ല്‍ കേരളത്തിലേ ക്ക് കൊണ്ടുവന്നതില്‍ ചക്കുപള്ളം ഗ്രാമം അഭിമാനിക്കണം. ഗ്രാമത്തിന്റെ സിരാകേന്ദ്രമായ അണക്കര ടൌണിനോട് ചേര്‍ന്ന് ഇരുപതുഎക്കറില്‍ വ്യാപിച്ചു കിടക്കുന്ന സി.ബി.എസ്.സി സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രൈമറി മുതല്‍ ആണും പെണ്ണുമായി 2150 കുട്ടികള്‍, 95 അധ്യാപകര്‍. അവരില്‍ ആംഗ്ലോ ഇന്ത്യക്കാരും.

ചിറക്കടവില്‍ നിന്ന് മലബാറിലെ ചന്ദനക്കാംപാറയില്‍ കുടിയേ റിയ കുടുംബത്തിലെ അംഗം ബ്രദര്‍ ജോസഫ് തോമസ് എം.എ., ബി.എഡ്. ആണ് പ്രിന്‍സിപ്പല്‍. മൂന്നു മക്കള്‍പഠിച്ച ആ സ്‌കൂളില്‍ തുടര്‍ച്ചയായിപതിനഞ്ചു വര്‍ഷം പി.ടി.എ. പ്രസിഡന്റ്‌റ് ആയിരുന്നു ആന്റണി കുഴിക്കാട്ടില്‍ .

എരുമേലിയില്‍ വിമാനത്താവളം വന്നാല്‍ കുമിളി-ചക്കുപള്ളം കാര്‍ക്ക് നെടുംബാശേരിയുടെ പകുതി ദൂരത്തില്‍ വിമാനം എത്തും. അതേ സമയം ഇടുക്കിയിലും വയനാട്ടിലും ഫീഡര്‍ വിമാനത്താവളങ്ങള്‍ വേണമെന്ന ആവശ്യം നിലനില്‍കുന്നു. അണക്കരയില്‍ സ്ഥലം വരെ റെഡിയായതാണ്. ഗവ.സെക്രട്ടറി സന്ദര്‍ശിച്ചു. പ്രതിരോധവകുപ്പിന്റെ ക്ലീയറന്‍സ് ലഭിച്ചു. കുമിളി തൊട്ടടുത്തായിട്ടും മൂന്നാര്‍ കൈകൊട്ടി വിളിച്ചിട്ടും ആ മോഹം പൂവണിയാതെ നില്‍ക്കുന്നു!

ഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരംഇവിടെ കാറ്റിനു സുഗന്ധം: പത്ത് ലക്ഷം അവാര്‍ഡ് നേടിയ ഇടുക്കിയിലെ ചക്കുപള്ളത്തു ടൂറിസ്റ്റുകള്‍ക്ക് ഹരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക