Image

ഡാളസ് സൗഹൃദവേദി വാര്‍ഷികവും ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷവും

എബി മക്കപ്പുഴ Published on 07 January, 2018
ഡാളസ് സൗഹൃദവേദി വാര്‍ഷികവും ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷവും
ഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ആറാമത് വാര്‍ഷികവും. ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷവും ജനുവരി ഒന്നിന് വൈകിട്ട് 5:30-നു കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. കൊടും തണുപ്പിന്റെ അവഗണിച്ചു കൊണ്ട് നൂറുകണക്കിന് മലയാളികള്‍ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു എത്തിയത് ഡാളസിലെ ഒരു ചരിത്രമായി സംഭവമായി മാറി.

പ്രസിഡണ്ട് ശ്രീ. അജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്തുത സമ്മേളനത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിച്ചു.

വേദ പണ്ഡിതനും, ആനുകാലിക വിഷയങ്ങളെ വേദ പുസ്തകത്തെ ബന്ധിപ്പിച്ചു നര്‍മ്മരസത്തോടു അവതരിപ്പിക്കുവാന്‍ അസാമാന്യ കഴിവുള്ള റവ.ഷൈജു പി.ജോണ്‍ ക്രിസ്തുമസ് & പുതുവത്സര സന്ദേശം നല്കി നിറഞ്ഞ സദസ്സിനെ അനുഗ്രഹിച്ചു. സൗഹൃദ വേദിയുടെ ഉപദേശ സമിതി അംഗം പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ ആശംസകള് നേര്ന്നു.

കലാലയ രാഷ്രീയത്തിലൂടെയെയും, സാഹിത്യ,സാംസ്കാരിക വേദികളിലൂടെയും പ്രശംസ പിടിച്ചു പറ്റിയ ഡോ. ലീനാ പണിക്കറായിരുന്നു ആഘോഷ പ്രോഗാമിന്റെ എം സി.

റിഥം ഓഫ് ഡാളസ് അവതരിപ്പിച്ച പുതുമയേറിയ ഗ്രൂപ്പ് ഡാന്‍സുകളും, ബാല കലാതിലകം നടാഷാ കൊക്കോഡിലിന്റെ ഡാന്‍സും , പ്രശക്തിയുടെ കുതിപ്പിലേക്കു പറന്നുയരുന്ന ഡാളസിലെ മികച്ച ഗായികയായ മിസ്. ഐറിന്‍ കലൂറിന്റെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സും,ഡാളസ് സൗഹൃദ വേദിയിലൂടെ ആയിരങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ മിസ്സ്. റൂബി തോമസ് പാടിയ ഗാനവും, സുകു വറുഗീസിന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് കരോള്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രുഷയും കൊണ്ട് ആഘോഷ പരിപാടികള് വളരെ ശ്രെദ്ധേയമായി.

എന്നും പുതുമ ആഗ്രഹിക്കുന്ന ഡാളസ് സൗഹൃദ വേദി ഇക്കൊല്ലവും അതാണ് ആവര്‍ത്തിച്ചത്.
അമേരിക്കന്‍ ജനതയുടെ ശ്രേദ്ധേയനായി മാറിയ റവ.ഡോ.എ വി തോമസ് പരിപാടിയുടെ ആദ്യം മുതല് അവസാനം വരെ ഡാളസ് സൗഹൃദ വേദിയുടെ പരിപാടികള് നിരീക്ഷിക്കുകയും, പ്രോഗ്രാം ഏറ്റം മെച്ചം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

പ്രൊ. സോമന് വി ജോര്‍ജ്, കേരള അസോസിയേഷന് പ്രതിനിധികളായി ശ്രീ. തോമസ്, സെബാസ്റ്റിയന്,റാന്നി ഫ്രണ്ട്‌സ് സെക്രട്ടറി ഷിബു എബ്രഹാം, ലാനയുടെ പ്രധിനിധി ശ്രീ.ജോസെന് ജോര്ജ്എന്നിവരും സദസ്സിനു മുന് നിരയിലുണ്ടായിരുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന കേരള തനിമ നിറഞ്ഞ പ്രോഗ്രാമിന് ശേഷം ഓഡിറ്റോറിയത്തില്‍ എത്തിയ നിറഞ്ഞ സദസ്സ് പിരിച്ചു വിട്ടു. മറ്റു സംഘടനക്ക് മാതൃകയായി പ്രോഗ്രാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയര് ഡിന്നര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.
ഡാളസ് സൗഹൃദവേദി വാര്‍ഷികവും ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക