Image

മിലനിയല്‍സും വികസിക്കുന്ന ലോകവും (ലേഖനം: ജി. പുത്തന്‍കുരിശ്)

Published on 07 January, 2018
മിലനിയല്‍സും വികസിക്കുന്ന ലോകവും (ലേഖനം: ജി. പുത്തന്‍കുരിശ്)
ലോക ധനശാസ്ത്ര സംഘടന (വേള്‍ഡ് ഇക്കണോമിക്ക് ഫോറം) ഇരുപത്തിയാറായിരം മിലനിയല്‍സിന്റെ (എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലു ജനിച്ചവര്‍) ഇടയില്‍ കഴിഞ്ഞി രണ്ടു വര്‍ഷം തുടര്‍ച്ചയായി നടത്തിയ കണക്കെടുപ്പു പ്രകാരം മൂന്ന് വളരെ ഗൗരവമായ പ്രശ്‌നങ്ങളാണ് അവരെ അലട്ടുന്നത്. അതില്‍ ഏറ്റവും പ്രാധാം കാലവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്. അത് കഴിഞ്ഞാല്‍ വന്‍ യുദ്ധങ്ങളും മതങ്ങളില്‍ ഉണ്ടാകുന്ന ഭിന്നതയുമാണ്. ആര്‍ക്കായിരിക്കും ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിയുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും യുണൈറ്റട് നേഷന്‍സിേെപ്പാലുള്ള സംഘടകള്‍ക്കും മാത്രമെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളു എന്നാണ് പറഞ്ഞത്.

ആയിരത്തി എണ്ണൂറ്റി എണ്‍പതിനു ശേഷം ഭൂമിയുടെ താപ നിലവാരം രണ്ടു ഡിഗ്്‌രി ഫരെന്‍ഹൈറ്റ് വരെ വര്‍ദ്ധിച്ചിട്ടുണ്ടന്ന് ശാസ്ത്രീയ പരീക്ഷണ നിരീഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തിലൂടെ കുതിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകം അന്തരീക്ഷ മലിനീകരണത്തിലൂടെ ഒരു ദിവസം ഹിരോഷിമയില്‍ പൊട്ടിച്ച നാനൂറു മടങ്ങ് ആറ്റം ബോംബിന് തുല്യമായ താപമാണ് ജനിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ തലമുറ സ്യഷ്ടിക്കുന്ന ഈ അപകടരമായ അവസ്ഥയെ കുറിച്ച് മിലനിയല്‍സ് ആകുലചിത്തരമാണ്. ഇന്ന് ലോകത്ത് അരങ്ങേറുന്ന യുദ്ധങ്ങളെ കുറിച്ചും യുദ്ധ ഭിഷണികളെ കുറിച്ചും അവര്‍ ഉത്കണ്ഠയുള്ളവരാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ഇന്ന് ലോകത്ത് ആകമാനം സ്വന്തദേശത്തു നിന്നും സ്ഥാനഭ്രംശം സംഭവിച്ചവരുടെ എണ്ണം അറുപത്തിയഞ്ചു മില്‍യണ്‍ ജനങ്ങളാണ്. ഇതില്‍ ആബാലവൃദ്ധ ജനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. യുദ്ധങ്ങളിലൂടെ സൃഷ്ട്രിക്കപ്പെടുന്ന സ്ഥിതി അനേകായിരങ്ങളുടെ ജീവിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നതടോപ്പം ഇവര്‍ അന്യരാജിങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തി ആ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ വഷളാക്കുകയും തൊഴില്‍ സാദ്ധ്യതകളെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുകയാണ്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും യുദ്ധ ഭീഷണികളും പുത്തന്‍തലമുറയുടെ ഭാവിയെ കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് വലിച്ചെറിയുകയാണ്.

സാമ്പത്തിക അവസരങ്ങളുടെ കുറവും തൊഴിലില്ലായ്മയും മിലനിയല്‍സിനെ ആകുല ചിത്തരാക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏകദേശം ഇരുപത്തിരണ്ടു ശതമാനം മിലനിയല്‍സ് യുറേഷ്യന്‍സിലെ എട്ടു ശതമാനം മിലനിയല്‍സിനെ അപേക്ഷിച്ച് അവരുടെ ജീവിത അവസരങ്ങളെ ഓര്‍ത്ത് വ്യകുലപ്പെടുന്നു. സമ്പദ് വ്യവസ്ഥയെപ്പോലെയും തൊഴിലില്ലായ്മയെപ്പോലെയും മിലനിയല്‍സിലെ അലട്ടുന്ന പ്രശ്‌നങ്ങളാണ്, ആഹാരം കുടിവെള്ളത്തിന്റെ അഭാവം, രാഷ്ട്രീയ അനഞ്ചിതത്ത്വവംു, രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മയും. വിദ്യാഭ്യാസ സൗകര്യമില്ലായ്മ, സുരക്ഷിതത്വ ബോധമില്ലായ്മ, ക്ഷേമം, ഭരണാധികാരികളുടെ ചുമതലബോധമില്ലയ്മ, അഴിമതി, സുതാര്യത കുറവ്, ദാരിദ്ര്യം, മതങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ്, തടങ്ങിയവയെല്ലാം മിലനിയല്‍സിന്റെ ഭാവിയെ അപകടത്തിലാക്കുന്നതാണ്.

ലോകത്തിന്റെ പല ഭാഗത്തും അരങ്ങേറുന്ന രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളുടെ പിന്നിലും മുകളില്‍ പറഞ്ഞിരിക്കുന്ന പലകാരണങ്ങളും പ്രേരക ശക്തിയാണ്. സിറിയ, മിയമാര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നു നിലനില്ക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ലഹളയും പ്രക്ഷോഭവും പുട്ടിപ്പുറപ്പെടുമ്പോള്‍ അതിന്റെ പിന്നില്‍ തൊഴിലില്ലാത്തവരും ഭാവിയെക്കുറിച്ച് അനഞ്ചിതത്വമുള്ളവരുമായ മിലനിയല്‍സിനെ കാണുന്നതില്‍ അത്ഭുതപ്പെടാനില്ല. വളരെ കാലങ്ങളായി അധികാര കസേരകളില്‍ ഉറച്ചു കഴിയുന്ന അധികാര വര്‍ഗ്ഗങ്ങള്‍ക്കും നേരെ വിപ്ലവത്തിന്റെ ഇരമ്പിക്കയറ്റങ്ങള്‍ക്ക് പിന്നില്‍ പ്രത്യാശ നഷ്ടപ്പെട്ട മിലനിയല്‍സിനെ കാണാന്‍ കഴിയും. അവര്‍ക്ക് ഇന്നത്തെ ഭരണാകൂടങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ പ്രശ്‌നങ്ങളുടെ പരിഹാരം അവരില്‍ തന്നെ എന്നുള്ള നിഗമനത്തില്‍ അവര്‍ എത്തി ചേര്‍ന്നിരിക്കുന്നു.

ലോകം വളരെ ഭീഷണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമയത്തും മിലനിയല്‍സ് സ്വാര്‍ത്ഥരും ഉദാസീനരും മുഷിപ്പന്മാരും എന്നാണെന്നു വിശ്വസിക്കുന്ന ഒരു ജന വിഭാഗം അവരുടെ ചുറ്റുമുള്ളപ്പോള്‍ തന്നേയും, ആഗോള പ്രശ്‌നങ്ങളെ അവര്‍തന്നെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പുള്ളവരുമാണ്. യഥാര്‍ഥത്തില്‍, എഴുപതു ശതമാനം വരുന്ന മിലനിയല്‍സ് അവര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും വളരെയധികം ജീവിതാവസരങ്ങളാണ് കാണുന്നത്. അന്‍പത് ശതമാനം വിശ്വസിക്കുന്നത് അവര്‍ക്ക് അവരുടെ സ്വന്ത രാജ്യത്തിന്റെ ഭാവിയെ രൂപാന്തരപ്പെടുത്തുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കാമെന്നാണ്.

എങ്ങനെ നമ്മളുടെ അടുത്ത തലമുറ ആയിരിക്കണമെന്നുള്ളതിനെ കുറിച്ച് നാം ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ നാം ജീവിക്കുന്നത്. നമ്മള്‍ രേഖപ്പെടുത്തുന്ന ഒരോ വോട്ടും അടുത്ത തലമുറയ്ക്ക് അവരുടെ ശാരീരികവും, മാനസീകവും രാഷ്ട്രീയവുമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എത്രമാത്രം സ്വാതന്ത്ര്യം നല്‍കുമെന്നതിനെ കുറിച്ച് ചിന്തിച്ചായിരിക്കണം. കാലാവസ്ഥ മാറ്റങ്ങളേയും അന്തരീക്ഷ മലിനീകരണത്തെ നിരാകരിച്ചും, മതപരവും രാഷ്ട്രീയവുംമായ ഭിന്നിപ്പുകളും യുദ്ധങ്ങളും അവസാനിപ്പിക്കാത്ത ഒരു ലോകമാണ് നാം അവര്‍ക്ക് കൈമാറാന്‍ പോകുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ എന്തായിരിക്കാം എന്ന് ഊഹിക്കാവുന്നതെയുള്ളു.

അനശ്ചിതത്വം എന്നു പറയുന്നത് ദുര്‍ബലമായ നേതൃത്വത്തിന്റെ അടയാളമല്ല നേരെമറിച്ച ശക്തമായ ഒരു നേതൃത്വമില്ലായ്മയെ അടിവരയിട്ടു കാണിക്കുന്നതാണ്. ( ആന്‍ഡി സ്റ്റാന്‍ലി)
Join WhatsApp News
Sudhir Panikkaveetil 2018-01-07 12:27:03
Timely and informative article. Man has to change his attitude from selfishness to altruism. 
andrew 2018-01-07 16:39:14

Is it a cry in the wilderness or a call of the trumpets for action?

If we look at the history of humans we can see optimism & pessimism about the future travelled together but on parallel paths. Optimists & pessimists were worried and concerned about the future but always felt the inability to do much about it too. Some are under the false shelter that humans evolved long time ago and will survive & continue for long time. In the history of the Earth, humans are here for only a very short time. So, no one should get fooled in the belief humans will be here forever.

 We are in the fine line of destruction anytime. Religion, politics, greed, poverty, exploding population, wars, diseases beyond control, pollution ….all are threats to humans. In fact, all these threats are generated by humans. Ignorance is the crown of present time civilization. Religion, politics, even a Messiah won’t be able to save the humans if remain in our foolishness.

 We need strong civil laws to prevent the spread of poverty, population & pollution. We need educated & wise humans to be the leaders in all different kind of institutions. We need to strengthen the UNO to govern like a World government. We need to change our attitude towards all living beings and to the Nature itself. We cannot leave some humans to live in poverty. Poverty is the factory where evil is manufactured including terrorism. Politicians and religions always need poor and un-educated & under-educated to flourish so they will promote poverty and try to keep them in the vicious circle. Once humans start thinking, they will realize the invisible slavery imposed on them by religion and politics.

 Yes, we can still be optimistic even though the death bells for humans are echoing all around.

 

Anthappan 2018-01-07 23:49:23
The life of the millennials are screwed up by the selfish and self centered Religious and political leaders     The climate change, Religious conflict, and the instability of the political system are created by these two group.  The world looked upon to America as a leader in all the three areas the writer mentioned in this article. But, see what happened in all the three areas.  The screwed up people elected a guy who wants to protect the rich and white and make America Great Again.  He doesn't care about Mexicans, Black, Asians and emigrants even though his forgathers were emigrants.  In Climate change the first thing he has done is to pull out of the Paris Agreement created to combat climate change. 
Ninety-seven percent of climate scientists agree that climate-warming trends over the past century are very likely due to human activities, and most of the leading scientific organizations worldwide have issued public statements endorsing this position.  But unfortunately some people elected a moronic president who believes that climate change is a hoax.  
In fact he knows climate change is a truth but in order to protect people like Koch brothers and their industry spitting carbon dioxide into the atmosphere and making this nation inhabitable for the millennials in this country to live.  The millions of Koch brothers dirty money was and being  spent to undermine the effort made by Obama administration to control climate change. (The Greenpeace Airship A.E. Bates flies over the location of oil billionaires David and Charles Koch's latest secret political strategy meeting, with a banner reading "Koch Brothers: Dirty Money." The aerial message is directed to arriving attendees of the meeting and highlights the Koch Brothers ongoing use of their vast oil profits to push a polluter agenda through campaign contributions, lobbying, and funding fronts groups and think tanks.)

Trump administration is also in the business of escalating war all over the world.  This thug was elected into power with the support of 80% evangelists  who preaches the gospel of Christ in the day time  (No wonder Gandhi said, 'I like Christ not Christians') and plan for war against other nations of different faith as if Jesus taught them Teeth for teeth and sword for sword.  Politics and Religion will destroy this planet and made it difficult for the next generation to survive.  We need a change and that change must happen in our heart . Thought provoking article.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക