Image

ആധാര്‍ ചോരുന്നുവെന്ന വാര്‍ത്ത; ദ ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്‌ക്കുമെതിരെ കേസ്‌

Published on 07 January, 2018
ആധാര്‍ ചോരുന്നുവെന്ന വാര്‍ത്ത; ദ ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്‌ക്കുമെതിരെ കേസ്‌

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്ത നല്‍കിയതിനെതിരെ ആധാര്‍ അധികൃതര്‍. ദ ട്രിബ്യൂണ്‍ പത്രത്തിനെതിരെയും റിപ്പോര്‍ട്ടര്‍ രചന ഖൈറയ്‌ക്കെതിരെയും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ്‌ എന്നിവര്‍ക്കെതിരെയുമാണ്‌ കേസ്‌.

പത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ എഫ്‌.ഐ.ആര്‍ എടുത്ത്‌ അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച്‌ ജോയന്റ്‌ കമ്മീഷണര്‍ അലോക്‌ കുമാര്‍ പറഞ്ഞു. ഐ.പി.സി 419, 420, 468, 471, ഐ.ടി ആക്ട്‌ 66, ആധാര്‍ ആക്ട്‌ 36/37 എന്നിവ പ്രകാരമാണ്‌ കേസ്‌. യു.ഐ.ഡി.എ.ഐയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.എം പട്‌നായിക്ക്‌ എന്നയാളുടെ പേരിലാണ്‌ പരാതി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക