Image

മാവേലിക്കര അസോസിയേഷന് പുതിയ നേതൃത്വം

Published on 07 January, 2018
മാവേലിക്കര അസോസിയേഷന് പുതിയ നേതൃത്വം

കുവൈത്ത്: മാവേലിക്കര അസോസിയേഷനു 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനുവരി അഞ്ചിനു വെള്ളിയാഴ്ച അബ്ബാസിയ എബനസര്‍ ഓഡിറ്റോറിയത്തില്‍ വച്ച് കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോല്‍, വൈസ് പ്രസിഡന്റ് മനോജ് പരിമണം, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ജോമോന്‍ ജോണ്‍, ട്രഷറര്‍ ഏ.ട. പിള്ളൈ ,ജോയിന്റ് ട്രഷറര്‍ സംഗീത് പാന്പാല , ഓഡിറ്റര്‍ ജയപാലന്‍ നായര്‍ കൂടാതെ സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രന്‍ രക്ഷാധികാരികള്‍ ആയും, അ.ക.കുര്യന്‍, നൈനാന്‍ ജോണ്‍ ഉപദേശക സമതി അംഗങ്ങള്‍ ആയും തിരഞ്ഞടുത്തു. 30 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. 

സാമൂഹിക ,സാംസ്‌കാരിക കലാ രംഗത്തിനും പ്രമുഖ്യം നല്‍കുമെന്നും എല്ലാ മാവേലിക്കര നിവാസികളെയും ഒരു കുടകീഴില്‍ കൊണ്ടുവരന് ഊര്‍ജിതമായ പ്രവര്‍ത്തങ്ങള്‍ നടത്തും എന്നും പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോല്‍ അറിയിച്ചു. രക്ഷാധികാരി സണ്ണി പത്തിചിറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക