Image

കുവൈത്ത് സെന്റ് ജോര്‍ജ് വലിയ പള്ളി സണ്‍ഡേ സ്‌കൂള്‍ റൂബി ജൂബിലി ആഘോഷം

Published on 07 January, 2018
കുവൈത്ത് സെന്റ് ജോര്‍ജ് വലിയ പള്ളി സണ്‍ഡേ സ്‌കൂള്‍ റൂബി ജൂബിലി ആഘോഷം

കുവൈത്ത്: സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും ന്യൂഇയര്‍ ഗെറ്റ് ടുഗെതറും 2017 ജനുവരി അഞ്ചിനു ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ടു. കേരളത്തിനു പുറത്തുള്ള സഭയുടെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂള്‍ ആയ മാര്‍ അത്താനോസ്യോസ് ജേക്കബിന്റെ സണ്‍ഡേ സ്‌കൂള്‍ ആരംഭിച്ചിട്ട് 40 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ആഘോഷപരിപാടികള്‍ മുഖ്യാതിഥി ഇടവക മെത്രാപോലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. 

ഇടവക വികാരി ഫാ. എല്‍ദോസ് പാലായില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജു കുര്യാക്കോസ് , ട്രസ്റ്റി മാത്യു മൂലയില്‍ , ഹെഡ്മാസ്റ്റര്‍ സുബാഷ് വടാത്, ഫാ . എല്‍ദോസ് ചാക്ക്യാട്ടില്‍, എന്‍ഇസികെ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. കോശി, കമാന്‍ഡര്‍ ബിന്നി മാത്യു, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി അജു പി. ഏലിയാസ്, വനിതാ സമാജം സെക്രട്ടറി ജെസ്സി ബിജു, പ്രോഗ്രാം കണ്‍വീനര്‍ ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഇതോടൊപ്പം ഇടവക മെത്രാപോലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസിനു ഇടവകയുടെ സ്വീകരണവും പത്താം ക്ലാസ് പാസ്സായ കുട്ടികളുടെ കോണ്‍വൊക്കേഷനും സണ്‍ഡേ സ്‌കൂള്‍ റൂബി ജൂബിലിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനവും നടന്നു. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക