Image

സെന്റര്‍ ഫോര്‍ റിഹാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ജോസ് ചാഴികാടന്‍ Published on 28 June, 2011
സെന്റര്‍ ഫോര്‍ റിഹാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കൊച്ചി : കൊച്ചിയിലെ പ്രശസ്ത പോളിക്ലിനിക്ക് ആയ ഹീലിംഗാ ഹാന്റ്‌സിന്റെ പുതിയ സംരംഭമായ സെന്റര്‍ ഫോര്‍ റിഹാബ് ജൂണ്‍ 15 ന് എറണാകുളത്തെ പാലാരിവട്ടം ശോഭ റോഡിലുള്ള പുതിയ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. വിദഗ്ദ്ധരും പ്രശസ്തരുമായ ഓര്‍ത്തോ, ന്യൂറോ ഡോക്ടര്‍മാരുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. എറണാകുളത്തും പരിസര പ്രദേശത്തും ആദ്യമായി നടത്തപ്പെട്ട ഈ മെഡിക്കല്‍ ക്യാമ്പിലൂടെ സാമ്പത്തികമായി പിന്നോക്കാവസ്ഥയലുള്ള ധാരാളം ജനങ്ങള്‍ക്ക് സൗജന്യ വൈദ്യ സഹായം ലഭ്യമാക്കി.
കേരളത്തിലെ പ്രഥമ രജിസ്‌ട്രേഡ് ഹോം കെയര്‍ സ്ഥാപനമായ ഹീലീംഗ് ഹാന്റ്‌സ്-സെന്റര്‍ ഫോര്‍ റിഹാബ് മാര്‍ച്ച് 13 ആം തീയ്യതി പ്രശസ്ത സിനിമാനടന്‍ ശ്രീ.ഇന്നസെന്റും തെന്നിന്ത്യയിലെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്രീ. അല്‍ഫോന്‍സ് ജോസഫും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ബഹു.ശ്രീ.കെ.ബാബു എം.എല്‍ .എ., റവ. ഫാ. ഫ്രാന്‍സിസ് കുരിശേരി, റവ. ഫാ.സൈമണ്‍ കണച്ചാന്‍ പറമ്പില്‍ , ത്രേസ്യാമ്മ പോള്‍ തറയില്‍ , അലക്‌സ് കണച്ണാന്‍പറമ്പില്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി. ഡയറക്ടര്‍ ജയിംസ് കണച്ണാന്‍പറമ്പില്‍ സ്വാഗതവും, ഡയറക്ടര്‍ അഭിലാഷ് പോള്‍ കൃതജ്ഞതയും പറഞ്ഞു. ശ്രീ.പോള്‍ തറയിലും, ന്യൂറോ,കാര്‍ഡിയാക് കണ്‍സല്‍ട്ടേഷനും, ലോകോത്തര നിലവാരമുള്ള ഫിസിയോതെറാപ്പി ക്ലിനിക്കും, ജിമ്മും ഒരുമിച്ചുള്ള പോളി ക്ലിനിക്കില്‍ ഫിറ്റ്‌നെസ്സ് ട്രെയിനറുടെയും സേവനം ലഭ്യമാണ്.
ന്യൂറോ റിഹാബ്, കാര്‍ഡിയോ റിഹാബ്, ഓര്‍ത്തോ റിഹാബ്, ഫിട്‌നെസ് പ്രോഗ്രാമ്മുകള്‍ , അമിതവണ്ണം, അമിത രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാനുള്ള ഫിട്‌നെസ്സ് പ്രോഗ്രാമുകള്‍ സെന്റര്‍ ഫോര്‍ റിഹാബിനെ ഒരു വ്യത്യസ്ത പോളിക്ലിനിക്കായി മാറ്റുന്നു.
സെന്റര്‍ ഫോര്‍ റിഹാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക