Image

ബല്‍റാമിനെ അനുകൂലിച്ച്‌ പോസ്റ്റ്‌; സിവിക്‌ ചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ പൂട്ടിച്ചു

Published on 08 January, 2018
ബല്‍റാമിനെ അനുകൂലിച്ച്‌ പോസ്റ്റ്‌; സിവിക്‌ ചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ പൂട്ടിച്ചു
എകെജിയുമായി ബന്ധപ്പെട്ട്‌ വിവാദ പ്രസ്‌താവന നടത്തിയ വിടി ബല്‍റാമിനെ അനുകൂലിച്ച്‌ പോസ്റ്റിട്ട സിവിക്‌ ചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ പൂട്ടിച്ചു. സിപിഐഎമ്മുകാര്‍ക്ക്‌
ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാവാം ബല്‍റാം പരാമര്‍ശം നടത്തിയതെന്ന്‌ അദ്ദേഹം തന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറഞ്ഞിരുന്നു. കുറിപ്പ്‌ ചര്‍ച്ചയായതിനെ തുടര്‍ന്ന്‌ സിപിഐഎം അനുകൂലികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ അക്കൗണ്ട്‌ പൂട്ടിക്കുകയായിരുന്നു.


ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളവരെ കുറിച്ച്‌ എന്ത്‌ പുലയാട്ടും പറയാം, ഏത്‌ ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച്‌ കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്‌ ഇത്‌ സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച്‌ കുലുക്കുമ്പോഴും നോട്ടം കുതികാലില്‍. ആത്മാഭിമാനമുള്ള ഏത്‌ കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച്‌ പരാമര്‍ശിച്ചു പോയത്‌. 

വേണ്ടത്ര ആലോചിക്കാതെ, സോഷ്യല്‍ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച്‌, ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ്‌ വിവാദമായത്‌. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക്‌ ചന്ദ്രന്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു. ധൃതിപിടിച്ച്‌്‌ വിചിന്തനമില്ലാതെ സോഷ്യല്‍ മീഡിയിലുടെ നടത്തിയ പ്രതികരണമാണ്‌ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക