Image

മാധ്യമ സ്വാതന്ത്ര്യം: പൊലീസ്‌ നടപടിയെ വിമര്‍ശിച്ച്‌ കേന്ദ്ര മന്ത്രി

Published on 08 January, 2018
മാധ്യമ സ്വാതന്ത്ര്യം: പൊലീസ്‌ നടപടിയെ വിമര്‍ശിച്ച്‌ കേന്ദ്ര  മന്ത്രി


ആധാര്‍ ചോര്‍ച്ചയെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയ ലേഖികയ്‌ക്കെതിരെ എഫ്‌ഐആര്‍ എടുത്ത പൊലീസ്‌ നടപടിയെ വിമര്‍ശിച്ച്‌ കേന്ദ്ര നിയമ ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്‌. ലേഖികയുടെ പേരിലല്ല കേസെടുത്തിരിക്കുന്നതെന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ,അജ്ഞാത കുറ്റവാളിയുടെ പേരിലാണെന്നും മന്ത്രി വ്യക്തമാക്കി.കൂടാതെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി ട്വീറ്റ്‌ ചെയ്‌തു.


ആധാര്‍ വിവരങ്ങളുടെ സ്വകാര്യത നിലനിര്‍ത്തുന്നതുപോലെ മാധ്യമസ്വാതന്ത്രം സംരക്ഷിക്കാനും സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. ലേഖികയ്‌ക്കെതിരെയല്ല കേസെടുത്തിരിക്കുന്നത്‌. അജ്ഞാതരായ കുറ്റവാളികള്‍ക്കുനേരെയാണ്‌. യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആധാര്‍ അധികൃതരും വാര്‍ത്ത നല്‍കിയ പത്രവും ലേഖികയും പൊലീസുമായി സഹകരിക്കണമെന്നും മന്ത്രി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക