Image

ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ നായകന്‍ സാം പിട്രാഡോ ഓസ്‌ട്രേലിയിലേക്ക്

Published on 08 January, 2018
ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ നായകന്‍ സാം പിട്രാഡോ ഓസ്‌ട്രേലിയിലേക്ക്

മെല്‍ബണ്‍: ഇന്ത്യന്‍ ടെലികോമിന്റെ പിതാവ് സാം പിട്രോഡ ജനുവരി 24ന് ഓസ്‌ട്രേലിയ നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബണിലും സന്ദര്‍ശനം നടത്തുന്നു. 97 ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഫോണ്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും എസ്ടിഡി, ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്യേണ്ടിയിരുന്ന കാലത്തുനിന്നും ഇന്ത്യയെ ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമായി മാറ്റിയതു സാം പിട്രാഡോയുടെ മാന്ത്രികതയാണ.് 

രാജീവ് ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരം ടെലികോം വകുപ്പിന്റെ മേധാവിത്വം ഏറ്റെടുത്ത സാം പിട്രാഡോ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ടെലിക്കോമിനെ മാറ്റിമറിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടേയും, മന്‍മോഹന്‍ സിംഗിന്റെയും പ്രത്യേക ഉപദേഷ്ടാവായും സാം പിട്രാഡോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ നവീകരണം എന്ന ലക്ഷ്യത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനായി അടുത്തിടെ സ്ഥാനമേറ്റെടുത്ത പിട്രാഡോ ഐഒസി ഓസ്‌ട്രേലിയയുടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ പങ്കെടുക്കും. 25ന് വൈകിട്ടിന് ഏഴിന് സിഡ്‌നിയിലും, 26ന് ഉച്ചക്ക് ഒന്നിന് മെല്‍ബണിലുമാണ് സമ്മേളനങ്ങള്‍. 

പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഒസി ഭാരവാഹികളുമായി ബന്ധപ്പെടുക,
മനോജ് ഷെയറാണ്‍: 0431 106 292, രാജശേഖര്‍ റെഡ്ഡി: 0469 561 094, റോബട്ട് സെബാസ്ടിയന്‍: 0424 607 058, അരുണ്‍ പാലക്കലോടി: 0421 389 500, ക്രാന്തി ദേവ് റെഡ്ഡി: 0416 771 456 

സിഡ്‌നി വിലാസം:

25th Jan 2018, 7pm 
Novotel & ibis Sydney Olympic Park
11 Olympic Boulevard, Sydney, Australia 2127
മെല്‍ബണ്‍ വിലാസം:
26th Jan 2018, 1pm 
Beau Monde International
934 Doncaster Road, Doncaster East, Victoria, Australia 3109 

റിപ്പോര്‍ട്ട്: അരുണ്‍ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക