Image

തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന്റെ പൂജാ കര്‍മ്മം നടന്നു

Published on 08 January, 2018
തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന്റെ പൂജാ കര്‍മ്മം നടന്നു

കുവൈത്ത്: കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തില്‍ മൂന്നു വ്യത്യസ്ഥ വേദികളില്‍ ജൂണ്‍ മാസം 23,24 ,25 എന്നീ ദിവസങ്ങളില്‍ അവതരിപ്പിക്കുന്നു.

ഇത് സംബന്ധിച്ചു തോപ്പില്‍ ഭാസിയുടെ സഹധര്‍മ്മിണി അമ്മിണിയമ്മയും മകന്‍ തോപ്പില്‍ സോമനുമായും ചര്‍ച്ച ചെയ്തതായും നാടകം കളിക്കുന്നതിനുള്ള അനുമതി ലഭിച്ചതായും കുവൈത്തിലെ കാന നാടക അക്കാദമിയുടെ ഭാരവാഹികള്‍ അറിയിച്ചു. കുവൈത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകനും കലാശ്രീ ജേതാവുമായ ബാബു ചാക്കോളയാണ് നാടകം സംവിധാനം ചെയ്യുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ബാബു ചാക്കോളയുടെ സംവിധാനത്തില്‍ മുന്‍പ് കുവൈത്തിലെ വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരള നാടക അക്കാദമിയുടെ ബാനറില്‍ കഴിഞ്ഞ വര്‍ഷം തോപ്പില്‍ ഭാസിയുടെ സ്മരണ നിലനിര്‍ത്തി തോപ്പില്‍ ഭാസി സ്മാരക നാടക മത്സരവും സംഘടിപ്പിച്ചിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പൂജാ കര്‍മ്മം കഴിഞ്ഞ ദിവസം മംഗഫില്‍ നടന്നു. കുവൈത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകര്‍ പൂജാ കര്‍മ്മത്തിനു സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക