Image

ലോക കേരള സഭ, പ്രവാസിലോകത്തു വന്‍ പ്രതിക്ഷേധമുയര്‍ത്തി ഫൊക്കാനാ രാഷ്ട്രീയ കാര്യസമതി

Published on 08 January, 2018
ലോക കേരള സഭ, പ്രവാസിലോകത്തു വന്‍ പ്രതിക്ഷേധമുയര്‍ത്തി ഫൊക്കാനാ രാഷ്ട്രീയ കാര്യസമതി
നോര്‍ത്ത് അമേരിക്കയിലെ ഏതാണ്ട് എഴുപതു സംഘടനകളുടെ സംയുക്ത സംഘടനയായ ഫോക്കാനക്കു ലോക മലയാളി സഭയില്‍ അര്‍ഹിക്കുന്ന അംഗത്വംമില്ലാതെ പോയതിനു പിന്നില്‍ ലോക കേരള സഭയെന്ന സര്‍ക്കാരിന്‍റെ സദുദ്ദേശത്തെ കരിവാരി തേക്കാനും വിലയിടിച്ചു കാണിക്കാനും ചില കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതിന് തെളിവാണന്നു ഫോക്കാന രാഷ്ട്രീയ കാര്യാ സമതി ചെയര്‍മാര്‍ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു. ഫോക്കനായുമായുള്ള കേരള സര്‍ക്കാരിന്റെ നല്ല ബന്ധത്തെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് രാഷ്ട്രീയ രംഗത്തെ ചിലരുമായി ചിലകേന്ദ്രങ്ങള്‍  ഗൂഢാലോചന നടത്തിയതായി ഞങ്ങള്‍ സംശയിക്കുന്നു.
 
പ്രവാസികളുടെ ആവിശ്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരുകളെ രാഷ്ട്രീയ വിവേചനം ഇല്ലാതെ പൂര്‍ണ്ണ മനസോടെ പിന്തുണച്ചു വന്ന നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയാണ് ഫോക്കാന.ആയതിനാല്‍ തന്നെ ഫോക്കാന എന്നും രാഷ്ട്രീയമായി സ്വതന്ത്ര നിലപാടുകള്‍ ആണ് എടുത്തിട്ടുള്ളത്. എന്നാല്‍ ഇതു നോര്‍ത്ത് അമേരിക്കയിലെ പ്രവാസികളുടെ മഹാ സംഘടനയായ ഫൊക്കാനയുടെ ബലഹീനത ആയി ചിലര്‍ കണക്കാക്കി അര്‍ഹിക്കുന്ന ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഒരു അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് ഫൊക്കാനയുടെ ദേശീയ നേതാക്കള്‍ അടിയന്തരമായി ആലോചിച്ചു ഈ അവഗണനകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ കാര്യസമതിക്ക് രൂപം നല്‍കിയത്എന്നു പുതുതായി രൂപീകരിക്കപ്പെട്ട ഫോക്കാന രാഷ്ട്രീയകാര്യാസമതി ചെയര്‍മാര്ന്‍ ശ്രീകുര്യന്‍ പ്രക്കാനം പറഞ്ഞു 
 
ഉചിതമായ രാഷ്ട്രീയ നിലപാടുകള്‍ എടുക്കാന്‍ ലക്ഷ്യമാക്കി രൂപീകരിച്ച  ഈ രാഷ്ട്രീയ കാര്യ സമതിയുടെ ചെയര്‍മാനായി തന്നെ ചുമതല ഏല്പ്പിച്ച ഫൊക്കാനയുടെ പ്രിയങ്കരനായ പ്രസിഡണ്ട്‌ ശ്രീ തമ്പി ചാക്കൊയോടും ഫോക്കാനായുടെ കരുത്തിന്റെ ആള്‍രൂപമായ സെക്രട്ടറി ശ്രീ ഫിലിപ്പോസ് പിലിപ്പിനോടും ട്രഷറര്‍ ശ്രീ ഷാജി വര്‍ഗീസ്,ഫോക്കാന കണ്‍വെന്ഷന്‍ ചെയര്‍ ശ്രീ മാധവന്‍ നായര്‍, ഫോക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ശ്രീ ജോര്‍ജി വര്‍ഗീസ്‌ വൈസ് ചെയര്‍ ശ്രീമതി ലീലാ മാരാറ്റ്, ഫൌണ്ടേഷന്‍ ചെയര്‍‍ ശ്രീ പോള്‍ കറുകപള്ളില്‍, ഉപദേശക സമിതി ചെയര്‍ ശ്രീ ടി എസ് ചാക്കോ എന്നിവരോടും ഫൊക്കാനാ ഭാരവാഹികള്‍ ഫോക്കാന നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗങ്ങള്‍,എന്നിവരോടും എല്ലാ റീജിണല്‍ പ്രസിഡണ്ടുമാരോടും  പി ആര്‍ ഒ ശ്രീ ശ്രീകുമാറിനോടും തനിക്കുള്ള ആദരവ് അദ്ദേഹം അറിയിച്ചു .
 
ലോക കേരള സഭ എന്നാ ആശയം നടപ്പാക്കുന്ന കേരള സര്‍ക്കാരിനു ഫൊക്കാനാ രാഷ്ട്രീയ കാര്യാ സമതി എല്ലാ ആശംസകളും അര്‍പ്പിക്കുന്നു എന്നാല്‍ കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് അര്‍ഹതപ്പെട്ട പലരെയും ഒഴിവാക്കിയ നടപിടിയെ ഫൊക്കാന രാഷ്ട്രീയ കാര്യസമതി അപലപിക്കുന്നു.
 
എന്നാല്‍ ഈ പുകമറകൊണ്ട് ഒന്നും നോര്‍ത്ത് അമേരിക്കന്‍ പ്രവാസികളുടെ മനസ്സില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ഉദയ സൂര്യനായ ഫോക്കാനയെ മറച്ചു പിടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആരുടേയും ഔദാര്യത്തിനു മുന്‍പില്‍ കൈനീട്ടാന്‍ അല്ല പ്രവാസിയുടെ അവകാശസംരക്ഷണത്തിനായി തല കുനിക്കാതെ ഫോക്കാന തുടര്‍ന്നും മുന്‍നിരയില്‍ തന്നെ ഉണ്ടാകും ശ്രീ പ്രക്കാനം പറഞ്ഞു
 
അവഗണിക്കാന്‍ അനുവദിക്കില്ല ആരെയും പ്രവാസിയെന്ന ഈ മഹാ ശക്തിയെ....ശ്രീ കുര്യന്‍ പ്രക്കാനം തന്‍റെ ഫേസ്ബുക്ക്‌ പോസ്സ്റ്റില്‍ പറഞ്ഞു 

Fokana Political Forum
ലോക കേരള സഭ, പ്രവാസിലോകത്തു വന്‍ പ്രതിക്ഷേധമുയര്‍ത്തി ഫൊക്കാനാ രാഷ്ട്രീയ കാര്യസമതി
Join WhatsApp News
ഡോ.ശശിധരൻ 2018-01-08 21:02:33

ലോക കേരള സഭയുടെ സകല പ്രകാരത്തിലുള്ള പ്രവാസികളുടെ സാമ്പത്തിക ഇടപാടുകളും തീർച്ചയായും കേന്ദ്രസർക്കാരിന്റെ  സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കേണ്ടതുണ്ട്.

(ഡോ.ശശിധരൻ )

Pravasi 2018-01-08 21:54:29
What is Loka kerala Sabha? What is the use of it ? Stop this non sense.
Loka Sabha 2018-01-08 22:16:45
There will be a world government pretty soon and it will replace all the governments around the world.  United Nation will be abolished. The HQ will be in Kerala and it will be controlled by one of the lucky Pravasi Malayaly from USA.  This is good enough for you Pravasi because your brain is so small to absorb it's meaning.   
Simon 2018-01-08 22:37:16
ഓരോ സംഘടനകൾ ഇങ്ങനെ മുളച്ചു വന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇതാ ലോക കേരള പ്രവാസി സംഘടന!

വയലാർ രവി മന്ത്രിയായിരുന്നപ്പോൾ പ്രവാസികൾക്കായി പ്രത്യേക ഒരു വകുപ്പുണ്ടാക്കിയിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിലെ ഒരു നിരുപയോഗ മന്ത്രിയെന്നു വിളിക്കുന്നതിലും ഖേദമുണ്ട്. അന്നത്തെ പ്രവാസി വകുപ്പ് സർക്കാരിന്റെ ഒരു വെള്ളാനയായിരുന്നു. കോടിക്കണക്കിന് രൂപ അങ്ങനെയൊരു വകുപ്പിന് മുടിച്ചിട്ടു പ്രവാസികൾക്ക് ഒരു ഡോളറിന്റെ ഗുണം പോലും കിട്ടിയിട്ടില്ല.

എല്ലാവർക്കും പ്രവാസികളെ നന്നാക്കണം. പ്രവാസി ബിസിനസ്സ് തുടങ്ങിയാൽ അവനെ അവിടുത്തെ വമ്പൻ ചാക്കുകൾ കുത്തുപാള എടുപ്പിക്കുമെന്നും തീർച്ചയാണ്. തുടങ്ങുന്ന സ്ഥാപനങ്ങളും അടിച്ചു തകർത്തുകൊള്ളും. അസൂയ അവിടുത്തെ ഒന്നാം നമ്പർ ശത്രുവാണ്. പണം ഉണ്ടെന്നു അറിഞ്ഞാൽ മണത്തുകൊണ്ടു സുഹൃത്തുക്കളും വരും. സോളാർ ലക്ഷ്മി നായർ വരെ കൂട്ടാകും. 
'
ഒരു ലോക കേരള സംഘടനയുടെ പേരിൽ നാട്ടിലെ സാമാജികർക്ക് 'ടി.എ, അലവൻസ്, ഹോട്ടൽ, ഭക്ഷണം ഇങ്ങനെ നികുതി ദായകരുടെ പേരിൽ ജീവിതം പൊടിപിടിക്കുകയും ചെയ്യാം. കുറെ നേതാക്കാന്മാർക്ക് പ്രവാസികളുള്ള രാജ്യങ്ങളിൽ സഞ്ചരിക്കുകയും ചെയ്യാം.

പ്രവാസികളെ നന്നാക്കുന്നതിനു മുമ്പ് നാട്ടിൽ വീടില്ലാത്തവർക്ക് വീടും കക്കൂസുകളുമൊക്കെ നിർമ്മിച്ചുകൊടുക്കരുതോ സർക്കാരേ? ഒരു ആവശ്യം വന്നാൽ ഒരു മന്ത്രിയെ കാണുന്നതിന് താഴെയുള്ള തൂപ്പുകാരനു വരെ കൈക്കൂലി കൊടുക്കണം. അല്ലെങ്കിൽ മന്ത്രിയെ കാണാൻ സരിതയെപ്പോലുള്ള സ്ത്രീകളെ മുമ്പിൽ നിർത്തണം. 

കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു സംഘടനയുണ്ടാക്കിയതുമൂലം കേട്ടിട്ടില്ലാത്ത കുറെ മലയാളി നേതാക്കന്മാരുടെ ഫോട്ടോകളും കണ്ടു. കുറെപ്പേർക്ക് സമയം കൊല്ലാൻ പറ്റിയ അവസരവും. നാട്ടിലെ മൂന്നാംകിട രാഷ്ട്രീയ നേതാക്കന്മാർക്കു വരെ സ്വീകരണം കൊടുക്കുന്ന ഉത്തരവാദിത്വവും ഇനിമേൽ ഈ പുത്തൻ നേതാക്കന്മാർക്ക് ലഭിക്കും. Wish you all the best.!!!
V.George 2018-01-09 07:20:05
Fok-Ana going to start a brain transplant drive for all Achayans (avoid fob) who landed here prior to Trump era. When this kooshmanda budhikal going to think correctloy! A friend Achayan told me that  Loka Kerala Sabha (LKS) and it's office bearers initated the peace talk between North Korea, South Korea, United States. Jai Jai Malayalee Achayans. Let us together conquer the world. Let our wives and sisters do double duty at the hospitals. Let us get busy with Loka Kerala, Universal Kerala, Galaxy Kerala and so forth and so on.

Kirukkan Vinod 2018-01-09 13:56:34
Does not matter it is FOKANA or FOMA. Nobody is going to get any benefit from this nonsense. I dont know why are you crying for some positions. Some people are just trying to catch fish on the muddy water. What a shame!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക