Image

പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 08 January, 2018
പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സാരാഘോഷവും, 2018ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ജനുവരി 6-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan EastChinese Restaurant ല്‍, വിവിധ കലാ സാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി.

പമ്പയുടെ ക്രിസ്മസ്സ് നവവത്‌സരാഘോഷങ്ങള്‍ക്ക് 2017-ലെ പ്രസിഡന്റ് അലക്‌സ് തോമസ് തിരികൊളുത്തി. 2018-ലെ പ്രവര്‍ത്തനങ്ങളു െടഉത്ഘാടനം പ്രസിഡന്റ്‌ജോര്‍ജ്ജ് ഓലിക്കല്‍ നിര്‍വ്വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് 2018-ലെ പ്രവര്‍ത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. സ്പ്ല്ലിംഗ് ബീ കോമ്പറ്റീഷന്‍, വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, വൈറ്റ്ഹൗസ്, ക്യപ്പിറ്റോള്‍ ഹില്‍ ടൂര്‍, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍, യൂത്ത്ഗാലഎന്നിവയായിരിക്കും2018-ലെ പ്രധാന പരിപാടികള്‍. അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ 2017-ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചക്കോ മുഖ്യ അതിഥിയായിരുന്നു. 2018-ല്‍ ഫിലാഡല്‍ഫിയാല്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷനിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുകയും സഹകരണം അഭ്യര്‍ത്ഥിക്കുയുംചെയ്തു.

ഫാദര്‍ ഫിലിപ്പ് മോഡയില്‍ നവവത്‌സര സന്ദേശം നല്‍കി. പോസ്റ്റ് മോഡേണ്‍ യുഗത്തിലെ മൂല്യശോഷണവും, മീഡിയാകളുടെ കുപ്രചരണങ്ങളും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു. ഒന്നിലും അന്ധമായി വിശ്വാസമര്‍പ്പിക്കാതെ യാഥാര്‍ത്ഥ്യത്തെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. 2018-ലെ പമ്പയുടെ പുതിയ ഭരണസമതിക്ക് ആശംസകളും നേര്‍ന്നു.

വൈസ് പ്രസിഡന്റ്‌മോഡി ജേക്കബ് "പമ്പവിഷന്‍ 2020' പമ്പയ്ക്ക് 2020- ല്‍ പുതിയൊരു കമ്യൂണിറ്റി സെന്റര്‍ എന്ന പ്രമേയം അവതരിപ്പിച്ചു. ഇതു പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും പറഞ്ഞു.

ഫൊക്കാന നാഷണല്‍ കോഡിനേറ്റര്‍ സുധ കര്‍ത്ത, ഫൊക്കാന വക്താവ് ജോര്‍ജ്ജ് നടവയല്‍, ട്രൈസ്‌സ്റ്റേറ്റ് കേരളഫോറം വൈസ് ചെയര്‍മാന്‍ ഫിലീപ്പോസ് ചെറിയാന്‍, ഒര്‍മ്മ പ്രസിഡന്റ ്‌ജോസ്ആറ്റുപുറം, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സെക്രട്ടറി തോമസ് പോള്‍ പമ്പ വിമന്‍സ് ഫോറം കോഡിനേറ്റര്‍ അനിതജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് മിനി എബി, അറ്റോര്‍ണി ബാബു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് , സുമോദ് നെല്ലിക്കാലയും അനിത ജോര്‍ജ്ജും, നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്സ്, പുതുവത്‌സരാഘോഷങ്ങള്‍ സമാപിച്ചു..

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍ (പ്രസിഡന്റ്),215 873 4665, ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി) 215 605 5109, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527, അനിത ജോര്‍ജ്ജ് (വിമന്‍സ് ഫോറം) 267 738 0576.
പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവുംവര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക