Image

മാര്‍ത്തോമ സഭ ജനുവരി 14ന് ലഹരി വിരുദ്ധ ദിനമായാചരിക്കും.

പി.പി.ചെറിയാന്‍ Published on 09 January, 2018
മാര്‍ത്തോമ സഭ ജനുവരി 14ന് ലഹരി വിരുദ്ധ ദിനമായാചരിക്കും.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഉള്‍പ്പെടെ മാര്‍ത്തോമാ സഭയുടെ എല്ലാ ഭദ്രാസന ഇടവകകളിലും ജനുവരി 14(ഞായര്‍) ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെ ആളത്വത്തെ പൂര്‍ണ്ണമായി നശിപ്പിക്കുന്നു. ലഹരിവസ്തുക്കളുടെ ലഭ്യതയും വിനാശകരമായ സ്വാധീനവും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ ലഹരി വിമോചനദൗത്യം  ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് സഭ പ്രതിജ്ഞാബന്ധമാണ്. ലഹരി വിരുദ്ധ വ്യക്തിത്വം, ലഹരിവിരുദ്ധ കുടുംബം, ലഹരി വിമുക്ത ഇടവക, ലഹരി വിമുക്ത സമൂഹം എന്നീ ലക്ഷ്യ പ്രാപ്തിക്കായി സഭയായി പ്രവര്‍ത്തിക്കണം.

പള്ളി വക ഹാളുകളിലും, പരിസരങ്ങളിലും, വിവാഹം, ഭവന കൂദാശ തുടങ്ങിയ സത്ക്കാരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിരോധിക്കണമെന്നും, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍  ഇടവകയുടെ തിരഞ്ഞെടുക്കപ്പെടുന്ന സമിതികളില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്‍ക്കണമെന്നും കര്‍ശനമായ നിര്‍ദ്ദേശം മെത്രാപ്പോലീത്ത നല്‍കി. ലഹരി വസ്തുക്കളുടെ ഉല്‍പാദനത്തിനോ, വില്പനയ്‌ക്കോ, ഉപയോഗത്തിനൊ യാതൊരുവിധ പ്രോത്സാഹനവും നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലഹരി വിരുദ്ധ ദിനമായി വേര്‍തിരിച്ചിരിക്കുന്ന ജനുവരി 14 ഞായര്‍ ഇടവകകളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം എത്രമാത്രം ദോഷകരമായി ബാധിക്കും എന്നതിനെകുറിച്ച് നൂതന ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കണമെന്നും മെത്രാപോലീത്താ സഭാംഗങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്നേ ദിവസം ഇടവകകൡ പ്രത്യേക പ്രാര്‍ത്ഥനകളും ക്രമീകരിക്കണമെന്നും മെത്രാപോലീത്താ ആവശ്യപ്പെട്ടു.

മാര്‍ത്തോമ സഭ ജനുവരി 14ന് ലഹരി വിരുദ്ധ ദിനമായാചരിക്കും.
Join WhatsApp News
Philip 2018-01-09 09:16:49
കള്ളുകുടിക്കുന്നതിൽ ഇപ്പോൾ മാർത്തോമക്കാർ മറ്റു വിഭാഗക്കാരെ തോൽപിക്കും... ഇനി യാകോപ്പായക്കാർ ഞങ്ങളാ മികച്ച കള്ളു കുടിയന്മാർ എന്ന് പറഞ്ഞു ഞെളിയണ്ട ... 
JACOBITE 2018-01-09 14:09:55
 We have our own brand -JACOBITE WISKY-
you might start your own in Thiruvalla, or you will be drinking coloured patta  charayam.
Christian Brothers is our family too.
King David brand is full of Sugar.
sunu 2018-01-09 16:27:45
കള്ളു കുടിയൻ ചെയുന്ന പാപങ്ങൾ ദൈവം ക്ഷമി ക്കും.  കാരണം അവൻ സുബോധമില്ലാതെ ചെയ്തതാണ്.  അവനെ സുബോധമില്ലാതാക്കിയതേ ഭരണകർത്താക്കളും ആണ്.
ഈ ചിരിച്ചോണ്ട് ഇരിക്കുന്ന വാർത്ത എഴുതുന്ന ഇവന്മാർ സുബോധത്തോടാണ് ഇതൊക്കെ ഈ പാപം മുഴുവൻ  ചെയ്യുന്നത്. 
Jack Daniel 2018-01-09 15:45:11
May the spirit come upon thirumeni too
മാത്തൻ മത്തായി 2018-01-09 18:29:41
കർത്താവ് വാറ്റിയ വെള്ളമല്ലേ 
കള്ളൊരു ദിവ്യ വസ്തുവല്ലെ
വർജ്ജിച്ചിടാ അത് നമ്മളാരും 
ശർദ്ദിച്ചായാലും ഇറ്റു പോലും 
കാനാവിലെ ആദ്യാത്ഭുതത്തെ 
മാനിച്ചിടേണം മരണംവരെ
കള്ളുകുടിയർ സ്നേഹമുള്ളോർ 
ഉള്ളാണേൽ ഉള്ളി പൊളിച്ചപോലെ 
ശത്രുക്കൾ അവർക്കാരുമില്ല 
ജാതിമത ചിന്തയില്ല 
കുർബ്ബാന കൈക്കൊള്ളുംപോലെ 
ഒരു കോപ്പേന്ന് കള്ളു കുടിച്ചിടുന്നു 
സ്നേഹമാണ് ദൈവമെങ്കിൽ 
കള്ളുകുടിയർ അതിൻ മാതൃകയാ 
ആകാശ പറവകൾ പോലെയവർ 
വിതയില്ല കൊയ്യിത്തില്ല വീട്ടിൽ പോകയില്ല  
നാളെയെ കുറിച്ചവർക്ക് ചിന്തയില്ല 
നാളുകൾ കൂട്ടാൻ മോഹമില്ല 
വര്ജിക്കാ മദ്യം ഒരിക്കൽപോലും 
എപ്പോഴും അത് കൂടെ വേണം 
Johnny Walker 2018-01-09 18:32:37
ആ കുർബ്ബാനക്ക് തരുന്ന മദ്യത്തിന്റെ അളവ് ദയവ് ചെയ്ത് വെട്ടിക്കുറയ്ക്കല്ലേ . ഞാനൊരു റിക്കവറിങ് ആൽക്കഹോളാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക