Image

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും സിദ്ധരാമയ്യ

Published on 09 January, 2018
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി എത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച്‌ വീണ്ടും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദു ആണെന്നതിന്റെ യോഗ്യത സിദ്ധരാമയ്യ തെളിയിക്കണമെന്ന യോഗിയുടെ പ്രസ്‌താവനയ്‌ക്ക്‌ മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ.

നിരവധി ഹിന്ദുക്കള്‍ ബീഫ്‌ കഴിക്കാറുണ്ട്‌. എനിക്ക്‌ ബീഫ്‌ കഴിക്കണമെന്ന്‌ തോന്നിയാല്‍ ഞാനും കഴിക്കും. ബീഫ്‌ കഴിക്കരുതെന്നും ബീഫ്‌ വില്‍ക്കരുതെന്നും പറയാന്‍ ഇവര്‍ ആരാണ്‌? എനിക്ക്‌ ഇഷ്ടമല്ലാത്തതുകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ബീഫ്‌ കഴിക്കാത്തത്‌. ഞങ്ങള്‍ക്ക്‌ ക്ലാസ്‌ എടുക്കുന്നതിന്‌ മുന്‍പ്‌ ഗോഹത്യയെ കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ എന്താണെന്ന്‌ കൂടി യോഗി പഠിക്കട്ടെ. സിദ്ധരാമയ്യ പറഞ്ഞു.


പശുവിന്‌ കൊടുക്കേണ്ട പരിഗണനയെ കുറിച്ച്‌ ഞങ്ങള്‍ക്ക്‌ ക്ലാസ്‌ എടുക്കുന്ന യോഗി എന്നെങ്കിലും പശുവിനെ മേച്ചിട്ടുണ്ടോ? ഞാന്‍ പശുവിനെ നോക്കാറുണ്ട്‌. അതിനെ മേക്കാറുണ്ട്‌. തൊഴുത്ത്‌ വൃത്തിയാക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെ യോഗിക്ക്‌ ഞങ്ങളെ പഠിപ്പിക്കാനുള്ള ഒരു അധികാരവും ഇല്ല.  സിദ്ധരാമയ്യ പറഞ്ഞു.

നേരത്തെ ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ്‌ കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യഥാര്‍ഥ ഹിന്ദു അത്‌ ചെയ്യില്ലെന്നും യോഗി ആദിത്യനാഥ്‌ കുറ്റപ്പെടുത്തിയതിന്‌ മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക