Image

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല

Published on 09 January, 2018
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല

ന്യൂദല്‍ഹി: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന്‌ സുപ്രീംകോടതി. ദേശീയ ഗാനം വേണമോ എന്ന കാര്യത്തില്‍ തീയേറ്ററുകള്‍ക്ക്‌ തീരുമാനം എടുക്കാം. തിയേറ്ററുകളില്‍ എല്ലാ പ്രദര്‍ശനത്തിനും മുമ്പായി ദേശീയഗാനം നിര്‍ബന്ധമാക്കി 2016 നവംബര്‍ 30നാണ്‌ സുപ്രീംകോടതി ഉത്തരവിറക്കിയത്‌. ഈ ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.

ദേശീയഗാനം സിനിമാ തീയേറ്ററുകളില്‍ ആവശ്യമില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. സിനിമാ തീയേറ്ററുകളില്‍ സിനിമയ്‌ക്ക്‌ മുമ്പ്‌ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന്‌ മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്നും കേന്ദ്രം കോടതിയില്‍ സത്യവാങ്‌മൂലത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക