Image

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട്‌ മാര്‍ക്‌സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്‌ന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 09 January, 2018
ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട്‌ മാര്‍ക്‌സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്‌ന്ന്‌  രാജ്‌മോഹന്‍ ഉണ്ണിത്താന്‍


തിരുവനന്തപുരം: വി.ടി ബല്‍റാമിനെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ ആദ്യം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം പഠിക്കണമെന്നും അത്‌ കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച്‌ പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ്‌ നേതാന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട്‌ മാര്‍ക്‌സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്‌. പീഡനം എന്ന വാക്കിന്‌ ഒരര്‍ഥം മാത്രമല്ല ഉള്ളത്‌.


സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ്‌ എകെജി മറ്റൊരാളെ പ്രേമിച്ചത്‌. സ്വന്തം ഭാര്യയുള്ളപ്പോള്‍ ഗോപാലന്‍ തന്റെ പിന്നാലെ ഏറെക്കാലം നടന്നിരുന്നുവെന്ന്‌ കെ.ആര്‍ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

എകെ ഗോപാലനെ കുറിച്ച്‌ ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. സത്യസന്ധമായ കാര്യമാണ്‌ അദ്ദേഹം പറഞ്ഞത്‌. അതുകൊണ്ട്‌ തന്നെ ബല്‍റാം മാപ്പ്‌ പറയേണ്ടതില്ല. ബാലപീഡനം എന്ന വാക്ക്‌ നാക്കുപിഴയായി കണ്ടാല്‍ മതി.

ബല്‍റാമിനെ തെറിവിളിക്കുന്ന എം.എം മണിയുടെ കാര്യം കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത്‌ പോലെയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക