Image

DACA തുടരണമെങ്കില്‍ അതിര്‍ത്തി മതിലിന് 18 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നല്‍കണമെന്ന് ട്രമ്പ്

ഏബ്രഹാം തോമസ് Published on 09 January, 2018
DACA തുടരണമെങ്കില്‍ അതിര്‍ത്തി മതിലിന് 18 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നല്‍കണമെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍: ഡ്രീം ആക്ട് എന്ന് വിശേഷിപ്പിക്കുന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്(DACA) പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് കഴിഞ്ഞ സെപ്തംബറില്‍ ആറ് മാസത്തേയ്ക്ക് നിര്‍ത്തിവച്ചിരുന്നു. ഈ കാലയളവില്‍ സ്ഥായിയായ ഒരു നിയമം പാസ്സാക്കുവാന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നാല് മാസത്തോളം പിന്നിട്ടിട്ടും നിയമ നിര്‍മ്മാണ ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. മാര്‍ച്ചില്‍ ട്രമ്പ് നല്‍കിയ ആറ് മാസ കാലാവധി അവസാനിയ്ക്കും. ഇതിനകം ഡാക നിലനിര്‍ത്തുവാന്‍ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നിയമ വിരുദ്ധമായി അമേരിക്കയിലെത്തിയ എട്ട് ലക്ഷം കുടിയേറ്റക്കാര്‍ നാടുകടത്തപ്പെടും. ഇവരെല്ലാം കുട്ടികള്‍ ആയിരിക്കുമ്പോള്‍ അമേരിക്കയിലെത്തിയതാണ്. ഭൂരിഭാഗവും ഇപ്പോള്‍ പ്രായപൂര്‍ത്തികഴിഞ്ഞവരാണ്. മിക്കവരും പല തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ വിദ്യാഭ്യാസം തുടരുന്നു.

ഈ മാസാവസാനംധനാഭ്യര്‍ത്ഥനകള്‍ കോണ്‍ഗ്രസ് പാസ്സാക്കിയില്ലെങ്കില്‍ ഭരണസ്തംഭനം ഉണ്ടാവും. ക്യാമ്പ് ഡേവിഡില്‍ ഒഴിവു ദിനങ്ങള്‍ ചെലവഴിക്കാനെത്തിയ പ്രസിഡന്റ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് ആവശ്യമായ 18 ബില്യണ്‍ ഡോളര്‍ ധനാഭ്യര്‍ത്ഥനയും ഡാകയും ബന്ധിപ്പിച്ച് സംസാരിച്ചു. അതിര്‍ത്തി മതില്‍ ഉണ്ടായില്ലെങ്കില്‍ ഡാകയും ഉണ്ടാവില്ലെന്ന് ട്രമ്പ് പറഞ്ഞു. ട്രമ്പിന്റെ ക്ഷണിതാക്കളായി റിട്രീറ്റിന് എത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇവരില്‍ ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ജോനര്‍ കോര്‍നിനും ഉള്‍പ്പെട്ടിരുന്നു ടെക്‌സസിലൂടെ ആയിരിക്കും അതിര്‍ത്തി മതിലിന്റെ ഭൂരിഭാഗവും നിര്‍മ്മിക്കപ്പെടുക.

യു.എസ്.-മെക്‌സിക്കോ അതിര്‍ത്തിയുടെ 723 മൈല്‍ ദൈര്‍ഘ്യത്തിലുള്ള മതിലിനാണ് 18 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 316 മൈല്‍ പുതിയതായി നിര്‍മ്മിക്കണം. 407 മൈലില്‍ ഇപ്പോഴുള്ള മതില്‍ ശക്തിപ്പെടുത്തണം. അതിര്‍ത്തിയുടെ ദൈര്‍ഘ്യം മൊത്തം 2000 മൈലാണ്. ഏതാണ്ട് 700 മൈല്‍ ദൈര്‍ഘ്യത്തില്‍ ഇപ്പോള്‍ വേലി ഉണ്ട്. ട്രമ്പ് ആവശ്യപ്പെടുന്ന ഫണ്ടിംഗ് ഉണ്ടായാല്‍ 2027 ആകുമ്പോഴേയ്ക്കും ഏതാണ്ട് പകുതിയിലധികം  അതിര്‍ത്തിയില്‍ മതില്‍ ഉണ്ടാകും.
കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ അതിര്‍ത്തി മതില്‍ ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്. ഇത് പാഴ്‌ചെലവാണെന്നും അവര്‍ പറയുന്നു. അതിര്‍ത്തി മതിലിന്റെ മറ്റ് ചില വിമര്‍ശകര്‍ മതില്‍ കടന്നു പോകുന്ന സ്ഥലം, പ്രത്യേകിച്ച് ടെക്‌സസിലുള്ളത്, സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് ഗവണ്‍മെന്റിന് ലഭിക്കുവാന്‍ കോടതിയെ ശരണം പ്രാപിക്കേണ്ടിവരുമെന്നും പറയുന്നു.
അതിര്‍ത്തി വേലി(ഫെന്‍സ്) പുതിയ ആശയമല്ല. 2013 ല്‍ ഒരു ഒത്തുതീര്‍പ്പ് ശ്രമമെന്ന നിലയില്‍ 54 ഡെമോക്രാറ്റ് സെനറ്ററന്മാരുടെ പിന്തുണയോടെ യു.എസ്. മെക്‌സിക്കോ ഫെന്‍സ് 350 മൈലില്‍ നിന്ന് ഇരട്ടിയാക്കി 700 മൈല്‍ ആക്കുവാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ പിന്നീട് ഇങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ടു പോകാന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയോ ഡെമോക്രാറ്റുകളോ വലിയ താല്‍പര്യം കാട്ടിയില്ല.

ഇപ്പോള്‍ ട്രമ്പ് ഭരണകൂടം ആവശ്യപ്പെടുന്നത് 18 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗാണ്. അമേരിക്കയുടെ ദക്ഷിണ-പശ്ചിമ അതിര്‍ത്തിയില്‍ 700 മൈല്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മ്മിക്കുകയാണ് ഉദ്ദേശം.
 ട്രമ്പ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന കാലാവധി മാര്‍ച്ച് 5ന് അവസാനിക്കും. അതിനു ശേഷം പ്രസിഡന്റ് ഒബാമ ഡാക പ്രകാരം നല്‍കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രതിദിനം 1,000 എന്ന നിരക്കില്‍ നഷ്ടമാകും. 2006 ല്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബുഷ് സെക്യൂര്‍ ഫെന്‍സ് ആക്ടില്‍ ഒപ്പു വച്ചിരുന്നു. ഈ നിയമം അതിര്‍ത്തിയില്‍ നൂറ് കണക്കിന് മൈല്‍ ദൈര്‍ഘ്യത്തില്‍ വേലി നിര്‍മ്മിക്കുവാന്‍ അധികാരം നല്‍കി. അന്ന് റിപ്പബ്ലിക്കനുകളും ഡെമോക്രാറ്റുകളും ഒന്നു പോലെ നിയമത്തെ അനുകൂലിച്ചു.

DACA തുടരണമെങ്കില്‍ അതിര്‍ത്തി മതിലിന് 18 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നല്‍കണമെന്ന് ട്രമ്പ്
Join WhatsApp News
trump fan 2018-01-09 10:55:51
Trump's spiritual adviser Paula White suggested people send her their January salary or face consequences from God
Our trump 2018-01-09 19:52:31

Trump Claims DNC Hired Russian Hookers to Pee on Him

WASHINGTON - In an explosive allegation, Donald Trump claimed today that the DNC and Hillary Clinton hired the Russian prostitutes who peed on him at the Moscow Ritz. “Ask those hookers,” he told Sean Hannity of Fox News. “Someone paid them to pee on me. If I had hired them, they never would have gotten paid.”


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക