Image

ഒന്റാരിയോയില്‍ കുറഞ്ഞവേതനം 14 ഡോളര്‍; കുട്ടികള്‍ക്ക് മരുന്ന് സൗജന്യം

Published on 09 January, 2018
ഒന്റാരിയോയില്‍ കുറഞ്ഞവേതനം 14 ഡോളര്‍; കുട്ടികള്‍ക്ക് മരുന്ന് സൗജന്യം
ഒന്‍റാറിയോ: കാനഡ, ഒന്‍റാറിയോ പ്രവിശ്യയില്‍ ജനുവരി ഒന്നു മുതല്‍ പുതുക്കിയ കുറഞ്ഞ വേതനം 14 ഡോളറയായും 25ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഡോക്ടര്‍ നല്‍കുന്ന പ്രിസ്ക്രിസ്പ്ഷന്‍ മരുന്ന് സൗജന്യമായി വാങ്ങിക്കാം.

ജീവിത ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം വേതനം 11.50ല്‍ നിന്ന് 14 ഡോളറും 2019ല്‍ 15 ഡോളറായി ഉയര്‍ത്തിയെങ്കിലും നിലവിലെ ഉപഭോക്ത സൂചിക വര്‍ധനവനുസരിച്ച് ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവനക്കാര്‍ക്കിടയിലും തൊഴില്‍ ഉടമകള്‍ക്കിടയിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഇത് തൊഴില്‍ സാധ്യതകള്‍ കുറയ്ക്കുവാനും പുതിയതായി തൊഴില്‍ സൃഷ്ടിക്കുന്നതിനും തടസം നില്‍ക്കും എന്ന് വാദിക്കുന്നവരും. എന്നാല്‍ ടിം ഹോര്‍ട്ടിംഗ്‌സ്, വാള്‍മാര്‍ട്ട് എന്നിവിടങ്ങളില്‍ കുറഞ്ഞ ശബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് വാദിക്കുന്നവരുമുണ്ട്. ഉയര്‍ന്ന ജോലിയുള്ള ആളുകളുടെ ശബളവുമായി താരതമ്യം ചെയ്യുന്‌പോള്‍ ഈ വര്‍ധന നാമമാത്രമാണെന്നും കാണാം. കാനഡയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ ശരാശരി ദിവസവരുമാനമായ 2638 ഡോളര്‍ ലഭിക്കാന്‍ നിലവിലെ വേതനമനുസരിച്ച് ഒരു ജീവനക്കാരന്‍ ഒരുമാസം 10 ദിവസം പണി ചെയ്യണം.

വിദ്യാര്‍ത്ഥികള്‍ 18നു വയസിനുതാഴെ അധ്യയനവര്‍ഷത്തില്‍ ആഴ്ചയില്‍ 28 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ 13.15 ഡോളര്‍ 2019ല്‍ 14.10 ഡോളര്‍. കൂടാതെ മത്സ്യബന്ധനം, ഗാര്‍ഹിക ജോലികള്‍ എന്നിവ ചെയ്യുന്നവരുടെ വേതനവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

25 വയസിനു താഴെ മരുന്ന് സൗജന്യമാക്കുക വഴി ഒന്‍റാരിയിലോയിലെ 4 മില്യണ്‍ കുട്ടികള്‍, യുവാക്കള്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുക. നിലവില്‍ തൊഴില്‍സ്ഥാപന ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത മാതാപിതാക്കള്‍ക്ക് ഇതു വളരെ ആശ്വാസമാണ്. നിലവില്‍ ഒന്‍റാറിയോ, ഡ്രഗ് ബെനിഫിട് ഫോര്‍മുലറിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 4400ല്‍ അധികം അംഗീകൃത മരുന്നുകള്‍ക്ക് ഈ സൗജന്യം ബാധകമാണ്. ഒന്‍റാരിയോ പ്രീമിയര്‍ കാത്‌ലിന്‍വെയന്‍ പുതുവര്‍ഷദിനത്തില്‍ ഈ രണ്ട് സുപ്രധാന തീരുമാനങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍: www.gc.ca -ല്‍ ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക