Image

എച്ച് 1ബി വീസ നിയമങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തില്ലെന്ന് യൂഎസ്; ഫൊക്കാന സന്തോഷം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 January, 2018
എച്ച് 1ബി വീസ നിയമങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തില്ലെന്ന് യൂഎസ്; ഫൊക്കാന സന്തോഷം രേഖപ്പെടുത്തി
എച്ച് 1 ബി താത്കാലിക വിസാ നിയമം കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി 7.50 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ഉള്ള ന്യൂസുകള്‍ ഇന്ത്യന്‍ സമൂഹത്തിന് ആശങ്ക ഉയര്‍ന്നിരുന്നു.യുഎസിലെ ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്–1ബി വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് എന്നരീതിയില്‍ വന്ന ന്യൂസുകള്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രേതിഷേധത്തിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന യൂ എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യു എസ് സി ഐ എസ്) വ്യക്തമാക്കിയത്.ഏഴരലക്ഷത്തോളം ഇന്ത്യക്കാരില്‍ നല്ലരുശതമാനം മലയാളികളും ഇതില്‍ ഉള്‍പ്പെടും.

എച്ച്–1ബി വീസയില്‍ യുഎസില്‍ കഴിയുന്നവരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള യാതൊരു മാറ്റവും ട്രംപ് ഭരണകൂടം പരിഗണിക്കുന്നില്ലെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി. അതേസമയം, യുഎസിലെ ജോലികളില്‍ നാട്ടുകാര്‍...മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ട്രംപിന്റെ നയം യാഥാര്‍ഥ്യമാക്കുന്നതിന് മറ്റു ചില പരിഷ്കാരങ്ങള്‍ പരിഗണനയിലുണ്ടന്ന് യുഎസ്‌സിഐഎസിന്റെ മാധ്യമ വിഭാഗം തലവന്‍ ജൊനാഥന്‍ വിതിങ്ടന്‍ വ്യക്തമാക്കി.

ഇതോടെ എച്ച് 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരില്ലെന്ന് വ്യക്തമായി. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എച്ച് 1 ബി പോലുള്ള താത്കാലിക വിസകളാണ്.

ഗ്രീന്‍കാര്‍ഡിന് ഓരോ രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. കൂടുതല്‍ അപേക്ഷകരുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇതു വര്‍ഷങ്ങള്‍ നീണ്ടുപോയേക്കാം. അതുവരെ വീസ സ്വാഭാവികമായി നീട്ടിക്കിട്ടിയില്ലെങ്കില്‍ യുഎസിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ തിരിച്ചുപോരേണ്ടി വരുമെന്നായിരുന്നു നിഗമനം.ഇതോടെയാണ് യുഎസിലെ ഇന്ത്യക്കാരുടെ ഭാവി ചോദ്യചിഹ്നമാകമായിരുന്ന ഒരു നിയമത്തിനു താല്‍ക്കാലിക വിരാമം ആയെന്നും ഇതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷര്‍ ഷാജി വര്‍ഗിസ് ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ തുടങ്ങിയവര്‍ അറിയിച്ചു.
Join WhatsApp News
Kirukkan Vinod 2018-01-09 13:50:25
What a non sense news? What did FOKANA do for this? Why people are interested in cheap publicity? Really sympathetic to you all 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക