Image

ടെക്‌സാസ് കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Published on 09 January, 2018
ടെക്‌സാസ് കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനാ ടെക്‌സാസ് കുവൈത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 5 വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ എസ്എംസിഎ ഹാളില്‍ നടത്തപ്പെട്ടു.

ടെക്‌സാസ് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കല ആര്‍ട്ട് കുവൈത്ത് പ്രസിഡന്റ് സാം കുട്ടി തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടെക്‌സാസ് ജനറല്‍ സെക്രട്ടറി സുമേഷ് സുധാകരന്‍ സ്വാഗതവും ഇവന്റ് കോര്‍ഡിനേറ്റര്‍ ആശ കൃതജ്ഞതയും രേഖപ്പെടുത്തി.

ടെക്‌സാസ് മുന്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഭാസി, വിവിധ സംഘടന ഭാരവാഹികള്‍ ആശംസ അര്‍പ്പിച്ചു. തദവസരത്തില്‍ കേരള ബ്ലഡ് ഡോണേഴ്‌സ് കുവൈത്ത് ചാപ്റ്ററിനു ടെക്‌സാസ് എക്‌സിക്റ്റീവ് മുരളീധരന്‍ മൊമെന്േറാ നല്‍കി ആദരിച്ചു. 

എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോണി കുമാര്‍ ക്രിസ്മസ് കേക്ക് കട്ട് ചെയ്തു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ടെക്‌സാസ് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. കൂടാതെ വിവിധയിനം പരിപാടികളുടെ വൈവിധ്യം കൊണ്ടും സംഘനടാംഗങ്ങളുടെ അകമഴിഞ്ഞ പരിശ്രമം കൊണ്ടും ക്രിസ്മസ് പുതുവത്സരാഘോഷം ഒരു വന്‍ വിജയമായി തീര്‍ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക