Image

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര; വിവാദ ഉത്തരവ് പിന്‍വലിച്ചു

Published on 09 January, 2018
മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര; വിവാദ ഉത്തരവ് പിന്‍വലിച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിവല് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഇടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. നടപടി വിവാദമായതിന് തൊട്ടുപിന്നാലെയാണ് നടപടി.

ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിലവ് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഉത്തരവ് സംബന്ധിച്ച വാര്‍ത്ത  പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് ഉത്തരവ് പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും വിഷയത്തില്‍ ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചത്. 

തൃശൂരിലെ പാര്‍ട്ടിസമ്മേളന വേദിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക