Image

ആനി ലിബു; ലോക കേരള സഭയിലെ അമേരിക്കന്‍ ലേഡി

സ്വന്തം ലേഖകന്‍ Published on 09 January, 2018
ആനി ലിബു; ലോക കേരള സഭയിലെ അമേരിക്കന്‍ ലേഡി
ആനി ലിബു വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനവുമായി സജീവമാകുന്നു .അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായ ആനി ലിബു വളരെ ചുരുങ്ങിയ സമയം കൊണ്ട് കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കു സജീവമാകുകയാണ് .

തന്റെ സുഹൃത്തുക്കള്‍ ഏറെയുള്ള ഫൊക്കാനയിലോ ഫോമയിലോ പ്രവര്‍ത്തിക്കാതെ ഒരു ആഗോള കൂട്ടായ്മയുടെ ഭാഗമായി ലോക പ്രവാസി സമൂഹത്തിനു മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് ഒരു സംഘടനയുടെ സജീവ സാന്നിധ്യ മാകുന്നു .വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആനിലിബു കേരളാ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മലയാളി വനിതാ പ്രതിനിധിയായി പങ്കെടുക്കുവാന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക ക്ഷണവും ലഭിച്ചു കഴിഞ്ഞു.

ഫോട്ടോയെടുപ്പ് മാത്രമല്ല സംഘടനാ പ്രവര്‍ത്തനം എന്ന് തെളിയിച്ച വ്യക്തിയാണ് ആനി ലിബു. കലാ സാംസ്കാരിക പാരമ്പര്യം കൈമുത ലായുള്ള പലര്‍ക്കും സാധിക്കാത്ത ഇവന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ സംഘാടക കൂടിയാണ് ആനി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ മലയാളി താരങ്ങളെ സംഘടിപ്പിച്ചു നടത്തുന്ന ഫ്രീഡിയയുടെ നാഫാ ഫിലിം അവാര്‍ഡ് നൈറ്റിന്റെ അമരത്തു നിന്നാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആയി നിയമിതയായ ശേഷം കേരളത്തില്‍ ചെറിയ ഒരു സന്ദര്‍ശനത്തിന് എത്തിയ വേളയിലാണ് ഓഖി ദുരിതം കേരളത്തില്‍ ഉണ്ടാകുന്നത്.

ആഗോള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓഖി ദുരന്തമുഖത്തു സഹായ ഹസ്തവുമായി എത്തുവാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊണ്ടു. കൊടുങ്ങല്ലൂര്‍ എറിയാട് എ എം ഐ യു പി സ്കൂളില്‍ ഓഖി പുനരധിവാസ ക്യാംപില്‍ കഴിയുന്ന എണ്‍പത്തിയഞ്ചിലധികം വരുന്ന സ്ത്രീകളും അമ്മമാരും,കുട്ടികളും അടങ്ങിയ കുടുംബങ്ങള്‍ക്കാണ് വസ്ത്രങ്ങള്‍ അടങ്ങിയ കിറ്റുമായി അവിടെ എത്തിയത് . പ്രദേശവാസികളും,സംഘടനയുടെ അഭ്യുദയ കാംഷികളും പങ്കെടുത്ത ലളിതമായ ചടങ്ങു വാക്കിനേക്കാള്‍ പ്രവര്‍ത്തിക്കാണ് മഹത്വം എന്ന് തെളിയിക്കുന്നതായിരുന്നു. കൊടുങ്ങല്ലൂര്‍ എറിയാട് എ എം ഐ യു പി സ്കൂളില്‍ ഓഖി പുനരധിവാസ ക്യാംപില്‍ കഴിയുന്ന എണ്‍പത്തിയഞ്ചിലധികം വരുന്ന സ്ത്രീകളുടെയും ,അമ്മമാരുടെയും ,കുഞ്ഞുങ്ങളുടെയും ജീവിത സാഹചര്യങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഈ മേഖലയില്‍ ഉടന്‍ സഹായം എത്തിക്കുവാന്‍ പ്രേരിപ്പിച്ചത്.

അമേരിക്കയിലെ ഇവന്റ് മാനേജ്‌മെന്റ് രംഗത്തുനിന്നും സാമൂഹ്യ പ്രവര്‍ത്തന രംഗത്തു സജീവമാകുവാന്‍ തയാറെടുക്കുന്ന ആനി ലിബുനു ലോക കേരള സഭയില്‍ പങ്കെടുക്കുവാനും സംസാരിക്കുവാനും ലഭിക്കുന്ന അവസരം അമേരിക്കന്‍ മലയാളി സമൂഹത്തിനും,സ്ത്രീജനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരം കൂടിയാണ് . പ്രവര്‍ത്തനങ്ങളിലൂടെ ആഗോള മലയാളി സമൂഹത്തില്‍ സജീവമായ സംഘടനയാണ് ഡബ്ലിയുഎംഎഫ് .

ഇതിനോടകം 70ല്‍ അധികം രാജ്യങ്ങളില്‍ സംഘടന പ്രവിന്‍സുകളും യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു ഈ സംഘടന .2017 നവംബര്‍ ആദ്യവാരം വിയന്നയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് ഗ്ലോബല്‍ ചെയര്‌പേഴ്‌സണായി ആനി ലിബു തെരഞ്ഞെടുക്കപ്പെട്ടത് .പ്രധാനമായും ജീവകാരുണ്യ രംഗത്തു സംഘടനയെ കൂടുതല്‍ സജീവമാക്കുവാനാണ് തന്റെയും,പുതിയ കമ്മിറ്റിയുടെയും ലക്ഷ്യം .അതിന്റെ ഭാഗമായാണ് പെട്ടന്ന് സഹായം കിട്ടേണ്ട ഓഖി ദുരന്തമുഖത്തു സഹായവുമായി എത്തിയത്. അത് തുടരുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചില പദ്ധതികള്‍ ലോക കേരള സഭയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നു ആനി ലിബു ഋ മലയാളിയോട് പറഞ്ഞു .

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 39 പേരടങ്ങിയ വിപുലമായ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബല്‍ ക്യാബിനറ്റും 30 പേര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നതാണ് ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി.
ഓസ്ട്രിയയില്‍ നിന്നുള്ള പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്‍മാനായും, നൗഷാദ് ആലുവ (സൗദി അറേബ്യ), ഗോപാലന്‍ ടി.കെ (ഇന്ത്യ), ആനി ലിബു (അമേരിക്ക) എന്നിവര്‍ ഗ്ലോബല്‍ വൈസ് ചെയര്‍ പദവിയിലും,ഫ്രാന്‍സില്‍ നിന്നുള്ള സുബാഷ് ഡേവിഡ് ഗ്ലോബല്‍ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്‍) എന്നിവരും ഗ്ലോബല്‍ ട്രെഷററായി ഷമീര്‍ യുസഫും (സൗദി അറേബ്യ), ഗ്ലോബല്‍ കോഓര്‍ഡിനേറ്ററായി ഓസ്ട്രിയയില്‍ നിന്നുള്ള വര്‍ഗീസ് പഞ്ഞിക്കാരനും തിരഞ്ഞെടുക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

ആനി ലിബു (യു.എസ്.എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണല്‍ പി.ആര്‍.ഓ സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലാകൃഷ്ണന്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ്‍ സേവ്യര്‍ (ചെക്ക് റിപ്പബ്ലിക്ക്) എന്നിവരെയാണ് വേള്‍ഡ് മലയാളി ഫെഡറേഷനെ ഭാഗമായി ലോക കേരള സഭയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക