Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി സ്ഥാപകദിനാഘോഷം റിയാദില്‍ സംഘടിപ്പിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 10 January, 2018
 പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി സ്ഥാപകദിനാഘോഷം റിയാദില്‍ സംഘടിപ്പിച്ചു
റിയാദ്: ആഗോള പ്രവാസികളുടെ സംഘടനയായ പി.എം.എഫ് സ്ഥാപകദിനാഘോഷം 2018 ഗ്ലോബല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിയാദിലെ മുസ്തഷര്‍ ഇസ്ത്രാഹില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. മുന്‍ പോലീസ് മേധാവി ജേക്കബ്ബ് പുന്നൂസ് മുഖ്യഅതിഥിയായിരുന്നു സൗദിഅറേബിയയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും വിദേശത്ത് നിന്നും സൗദിയില്‍ നിന്നുമുള്ള സാമൂഹ്യ സാംസകാരിക പ്രവര്‍ത്തകരുടെയും സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.

വൈകിട്ട് 6 മണിക്ക് തുടങ്ങിയ കലാപരിപാടികള്‍ക്ക് രാജു പാലക്കാട് നേതൃത്വം നല്‍കി .ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോടിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം മുന്‍ പോലീസ് മേധാവി ജേക്കബ്ബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.  

നാട്ടില്‍ കാണാന്‍ പറ്റാത്ത ജാതി മത രാഷ്ട്രീയ  ഭേദമന്യേയുള്ള കൂട്ടായ്മയാണ് പ്രവാസലോകത്തു ഉള്ളതെന്നും പി .എം എഫ് ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു .സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായംകുളം ആമുഖ പ്രസംഗം നടത്തി. യൂറോപ്യന്‍ കോഡിനേറ്റര്‍ ജോളി കുര്യന്‍ തുരുത്തുമ്മേല്‍ (വിയന്ന )മുഖ്യ പ്രഭാഷണം നടത്തി ചടങ്ങില്‍ 'മനസ്സ് നന്നാവട്ടെ മതമെതെങ്കിലും ആവട്ടെ' എന്ന നാഷണല്‍ സര്‍വിസ് സ്‌കീം അവതരണ ഗാനം പൊതു സന്ദേശം ഉള്‍കൊണ്ട് പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപടികളിലും ഗ്ലോബല്‍ തലത്തില്‍ എല്ലാ യുനിറ്റിലും പ്രാര്‍ത്ഥനാഗാനമായി ആലപിക്കണമെന്ന പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ പുറത്തിറക്കിയ സുവനീര്‍ ഗ്ലോബല്‍ അംഗം ജയന്‍ കൊടുങ്ങല്ലൂര്‍ സദസ്സിന് പരിചയപെടുത്തുകയും ആദ്യകോപ്പി മുന്‍ ഡിജിപി  ജേക്കബ് പുന്നുസ് മാധ്യമ പ്രവര്‍ത്തകന്‍ നസ്രുറുദ്ധീന്‍ വി ജെക്ക് നല്‍കി പ്രകാശനം ചെയ്തു


ഗ്ലോബല്‍ അംഗം, സ്റ്റീഫന്‍ കോട്ടയം, നാഷണല്‍ പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ ബോബി, ഷാജഹാന്‍ കല്ലമ്പലം ,ശിഹാബ് കൊട്ടുകാട് ,റാഷിദ് കാസ്മി ,അഷറഫ് വടക്കേവിള, സജി കായംകുളം, ബിജു ദേവസി, ഷമീം ദമാം  അസ്‌ലം പാലത്ത്, വിജയകുമാര്‍, ഷാജി പാലോട്, ഷെരീഖ് തൈക്കണ്ടി, സലിം വലീലപുഴ, രാജേഷ് പറയങ്കുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ജേക്കബ് പുന്നൂസിനുള്ള ഓര്‍മ്മ ഫലകം റാഫി പാങ്ങോട് കൈമാറി പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി, ജോളി കുര്യന്‍ തുരുത്തുമ്മേല്‍, പി .എം .എഫ് സീനിയര്‍  അംഗം ചന്ദ്രസേനന്‍, ഷാജഹാന്‍ കല്ലമ്പലം, അബ്ദുല്‍അസീസ് എന്നിവര്‍ക്ക് ജേക്കബ് പുന്നൂസ് ഓര്‍മ്മഫലകങ്ങള്‍ സമ്മാനി.ച്ചു പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബു ഉസ്മാന്‍ സ്വാഗതവും സവാദ് അയത്തില്‍ നന്ദിയും പറഞ്ഞു. 


ബിനു, കാദര്‍ ബായ്,  കെ. കെ സാമുവല്‍, ജോണ്‍സണ്‍ മാര്‍കോസ്, ജോര്‍ജ്കുട്ടി മാക്കുളം പ്രമോദ് മുസാമിയ സോണി കുട്ടനാട്, റഹിം പാലത്ത്, അലോഷ്യസ്, ഹക്കിം, അലി. എ. കെ. റ്റി, ആച്ചി നാസര്‍ നസീര്‍ തൈക്കണ്ടി, വനിതാസംഘം ഭാരവാഹികളായ ഷീല രാജു ആനി സാമുവല്‍ മഞ്ജുള ശിവദാസ്, റാഷിദ ഷിബു, ബിജി ബിനു നമിഷ അസ്‌ലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തിയുടെ ഗാനമേളയും മാര്‍ജാന്‍ മുസ്തഫയുടെ മാജിക്ക് ഷോയും ഉണ്ടായിരുന്നു. 



 പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി സ്ഥാപകദിനാഘോഷം റിയാദില്‍ സംഘടിപ്പിച്ചു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി സ്ഥാപകദിനാഘോഷം റിയാദില്‍ സംഘടിപ്പിച്ചു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി സ്ഥാപകദിനാഘോഷം റിയാദില്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക