Image

ഐ.എച്ച്‌.ആര്‍.ഡി നിയമന കേസ്‌; വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

Published on 10 January, 2018
ഐ.എച്ച്‌.ആര്‍.ഡി നിയമന കേസ്‌; വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: ഐ.എച്ച്‌.ആര്‍.ഡി നിയമന കേസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം പ്രത്യേക കോടതിയാണ്‌ അരുണ്‍കുമാറിനെ കേസില്‍ കുറ്റവിമുക്തനാക്കിയത്‌. ഐ.എച്ച്‌.ആര്‍.ഡി അസിസ്റ്റന്റ്‌ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെ സമര്‍പ്പിച്ച കേസിലാണ്‌ കോടതി വിധി.

ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഐ.എച്ച്‌.ആര്‍.ഡി അസിസ്റ്റന്റ്‌ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്‌. എന്നാല്‍ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്താണ്‌ അരുണ്‍കുമാറിന്റെ നിയമനം വിവാദത്തിലാകുന്നത്‌.


ആവശ്യമായ അധ്യാപന പരിചയമില്ലാതെയാണ്‌ അരുണ്‍കുമാറിന്‌ നിയമനം നല്‍കിയതെന്നായിരുന്നു നിയമനസമയത്ത്‌ ഉയര്‍ന്ന ആരോപണം. തുടര്‍ന്ന്‌ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന്‌ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കേസ്‌ അന്വേഷിച്ച വിജിലന്‍സ്‌ ഈ കണ്ടെത്തലുകള്‍ തള്ളിക്കളയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക