Image

പിണറായി വിജയന്‍ കിം ജോങ്‌ ഉന്നിനെ പോലെയെന്ന്‌ കേന്ദ്ര മന്ത്രി

Published on 10 January, 2018
പിണറായി വിജയന്‍ കിം ജോങ്‌ ഉന്നിനെ പോലെയെന്ന്‌ കേന്ദ്ര മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നിനെപ്പോലെയാണെന്ന്‌ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്ങ്‌. പിണറായി നോട്ടത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും കിം ജോങ്ങിനെ പോലെയാണെന്നാണ്‌ മന്ത്രിയുടെ വാക്കുകള്‍.

സി.പി.ഐ.എം കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിനിടെ, പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിനെ പ്രകീര്‍ത്തിച്ച്‌ സംസാരിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക