Image

ഹെലികോപ്‌റ്റര്‍ വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്‌

Published on 10 January, 2018
ഹെലികോപ്‌റ്റര്‍ വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്‌


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റര്‍ യാത്രക്ക്‌ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്‌ പണം വകയിരുത്തിയ സംഭവത്തില്‍ പോലീസിന്‌ പങ്കില്ലെന്ന്‌ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രിക്ക്‌ ഹെലികോപ്‌റ്റര്‍ നല്‍കിയത്‌ പൊലീസല്ല. ഹെലികോപ്‌റ്റര്‍ യാത്രക്ക്‌ സുരക്ഷ ക്ലിയറന്‍സ്‌ നല്‍കുക മാത്രമാണ്‌ ചെയ്‌തതെന്നും ലോക്‌നാഥ്‌ ബെഹ്‌റ തിരുവനന്തപുരത്ത്‌ പറഞ്ഞു.


എന്നാല്‍ ഹെലികോപ്‌റ്റര്‍ യാത്രക്ക്‌ പണമനുവദിക്കണമെന്ന്‌ ഡി.ജി.പി ആവശ്യപ്പെട്ടതായാണ്‌ വ്യവസായ വകുപ്പ്‌ സെക്രട്ടറിയുടെ ഉത്തരവിലുളളത്‌. ഈ ഉത്തരവ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കണ്ടതായുള്ള രേഖകളും പുറത്തുവന്നിട്ടുണ്ട്‌.

ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഹെലികോപ്‌റ്ററിന്‌ പണം അനുവദിച്ചതെന്ന്‌ ഉത്തരവിന്റെ തുടക്കത്തിലുണ്ട്‌ പണം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പും പോലീസ്‌ മേധാവിക്ക്‌ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളാണ്‌ ബെഹ്‌റ നിഷേധിച്ചത്‌.

തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കും അവിടെ നിന്ന്‌ തിരിച്ച്‌ പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്‌റ്റര്‍ യാത്രയ്‌ക്ക്‌ ചിലവായ എട്ടു ലക്ഷം രൂപയാണ്‌ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദേശിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയാണ്‌ ഉത്തരവിറക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക