Image

എയര്‍ ഇന്ത്യയില്‍ പ്രവാസികള്‍ക്കും, വിദേശ കമ്പനികള്‍ക്കും നിക്ഷേപിക്കാം

ജോര്‍ജ് ജോണ്‍ Published on 10 January, 2018
എയര്‍ ഇന്ത്യയില്‍ പ്രവാസികള്‍ക്കും, വിദേശ കമ്പനികള്‍ക്കും നിക്ഷേപിക്കാം
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി:  പൊതുമേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചരിത്രപരമായ തീരുമാനവം ഇന്ത്യ എടുത്തു. പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ ഇന്ത്യന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശ വിമാനക്കമ്പപനികള്‍ക്കും, പ്രവാസികള്‍ക്കും ഇനി 49 ശതമാനം വരെ സര്‍ക്കാര്‍ അനുമതിയോടെ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാം. 51 ശതമാനം ഓഹരികള്‍ സര്‍ക്കാറില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥാവകാശം സര്‍ക്കാറിന് തന്നെയായിരിക്കും.

എയര്‍ ഇന്ത്യക്ക് പുറമെ സുപ്രധാനമായ മറ്റ് രണ്ട് മേഖലകളിലും വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനവും മന്ത്രിസഭയിലുണ്ടായി.

ചില്ലറവില്‍പന മേഖലയില്‍  100 ശതമാനം വിദേശ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ 100 ശതമാനം വരെ നിക്ഷേപം നടത്താന്‍ സാധിക്കുമെങ്കിലും, 49 ശതമാനം മുതല്‍ 100 ശതമാനം വരെ നടത്തുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം.  എന്നാല്‍ ഇനിമുതല്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ ചില്ലറ വില്‍പന മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം നടത്താന്‍ സാധിക്കും.

നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സാമ്പത്തിക വളര്‍ച്ചയില്‍ കുറവു വന്നത് നികത്താനാണ് ഇന്ത്യ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചും കൂടുതല്‍ മേഖലകള്‍ തുറന്നുകൊടുത്തും വിദേശ നിക്ഷേപം വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്നാണ് ഇന്ത്യന്‍ നീക്കം.

എയര്‍ ഇന്ത്യയില്‍ പ്രവാസികള്‍ക്കും, വിദേശ കമ്പനികള്‍ക്കും നിക്ഷേപിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക