Image

മുത്തലാഖ്‌ വിധിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌

Published on 10 January, 2018
മുത്തലാഖ്‌ വിധിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌
ന്യൂദല്‍ഹി: മുത്തലാഖ്‌ വിഷയത്തില്‍ സുപ്രിം കോടതി ഇടപെടലുകള്‍ക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌ രംഗത്ത്‌. സുപ്രിം കോടതിക്ക്‌ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമില്ല. സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിലെ അംഗമായ മൗലാനാ അത്വ ഉര്‍ റഹ്മാന്‍ റഷീദി പറഞ്ഞു.

ഭരണകൂടവും കോടതിയും ശരിഅത്ത്‌ നിയമങ്ങളില്‍ ഇടപെടുന്നത്‌ തെറ്റാണ്‌. അടിസ്ഥാന അവകാശങ്ങള്‍ കോടതി ലംഘിക്കുകയാണ്‌ ഇത്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല റഷീദി പറയുന്നു.

മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കുന്ന കരട്‌ ബില്ലിന്‌ കേന്ദ്രമന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മുത്തലാഖ്‌ ജാമ്യമില്ലാക്കുറ്റമാക്കാനും മുത്തലാഖിലുടെ വിവാഹമോചനം ചെയ്‌താല്‍ പുരുഷന്‌ മൂന്നുവര്‍ഷം വരെ തടവ്‌ ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ്‌ കേന്ദ്രം രൂപം നല്‍കിയത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക