Image

ജോയ്‌ ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

Published on 10 January, 2018
ജോയ്‌ ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌
ചെന്നൈ: ജോയ്‌ ആലുക്കാസിന്റെ ചെന്നൈയിലെ വിവിധ ഷോറൂമുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. ഇന്ന്‌ പുലര്‍ച്ചെ മുതലാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. എണ്‍പതോളം ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പരിശോധനയെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ ആയിട്ടില്ലെന്നും ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു. തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം ഏഴു സംസ്ഥാനങ്ങളിലെ ജോയ്‌ ആലുക്കാസിന്റെ ഷോറൂമുകളിലാണ്‌ പരിശോധന നടത്തുന്നത്‌.


കേരളത്തിലെ മറ്റൊരു ജ്വല്ലറിയായ മജ്ഞളി ജ്വല്ലറിയിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്‌. ഗുജറാത്ത്‌ ഹരിയാന, കേരള, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ 130 ഓളം ഇടങ്ങളില്‍ റെയ്‌ഡ്‌ നടക്കുന്നതായാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക