Image

സാനിട്ടറി നാപ്‌കിന്‌ 12 ശതമാനം ജിഎസ്‌ടി; പ്രധാനമന്ത്രിക്ക്‌ 1000 നാപ്‌കിന്‍ പാഡില്‍ കത്തെഴുതാന്‍ വിദ്യാര്‍ഥികള്‍

Published on 10 January, 2018
സാനിട്ടറി നാപ്‌കിന്‌ 12 ശതമാനം ജിഎസ്‌ടി; പ്രധാനമന്ത്രിക്ക്‌ 1000 നാപ്‌കിന്‍ പാഡില്‍ കത്തെഴുതാന്‍ വിദ്യാര്‍ഥികള്‍
സാനിട്ടറി നാപ്‌കിനുകളെ ജിഎസ്‌ടിയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധ ക്യാമ്‌ബയിനുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്‌.

ആര്‍ത്തവകാലത്ത്‌ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളെല്ലാം സാനിട്ടറി നാപ്‌കിനുകളില്‍ എഴുതി പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കുകയാണ്‌ ക്യാമ്‌ബെയിന്റെ പ്രധാന ലക്ഷ്യം.

സാനിട്ടറി നാപ്‌കിനുകള്‍ക്ക്‌ 12 ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനു വേണ്ടിയാണ്‌ ഇത്തരത്തില്‍ ചെയ്യുന്നതെന്ന്‌ ക്യാമ്‌ബെയിന്‍ അംഗങ്ങള്‍ അറിയിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ്‌ ക്യാമ്‌ബെയിന്‌ പിന്നില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക