Image

ഡോ. ജയിംസ് കുറിച്ചി കലാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

ജോയിച്ചന്‍ പുതുക്കുളം Published on 10 January, 2018
ഡോ. ജയിംസ് കുറിച്ചി കലാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്
ഫിലഡല്‍ഫിയ: കലയുടെ പ്രസിഡന്റായി ഡോ. ജയിംസ് കുറിച്ചി തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 20-നു ശനിയാഴ്ച ഫിലഡല്‍ഫിയയില്‍ വച്ചു നടത്തപ്പെടുന്ന കലയുടെ വാര്‍ഷിക ബാങ്ക്വറ്റ് സമ്മേളനത്തില്‍ വച്ചു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേല്‍ക്കും.

കലയുടെ സ്ഥാപനം മുതല്‍ കഴിഞ്ഞ 39 വര്‍ഷങ്ങളായി പ്രസിഡന്റ് പദവി ഉള്‍പ്പടെ നിര്‍ണ്ണായകമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഡോ. കുറിച്ചി അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും, നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും, പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനുമാണ്. അമേരിക്കയിലെ "അംബ്രല്ലാ അസോസിയേഷന്‍' എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിസ്തുല പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം പ്രവാസി മലയാളികള്‍ക്ക് എന്നും വഴികാട്ടിയും ഗുരുസ്ഥാനീയനുമാണ്.

ഭരണസമിതിയിലേക്ക് ഡോ. കുര്യന്‍ മത്തായി (വൈസ് പ്രസിഡന്റ്), ജോജോ കോട്ടൂര്‍ (ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിന്റ് സെക്രട്ടറി), ബിജു സഖറിയ (ട്രഷറര്‍), ജോര്‍ജ് സി.പി.എ, ജേക്കബ് ഫിലിപ്പ്, ജോര്‍ജ് വി. ജോര്‍ജ്, രേഖാ ഫിലിപ്പ്, ജോസ് പടിഞ്ഞാറേക്കുറ്റ്, സണ്ണി ഏബ്രഹാം (എക്‌സ് ഒഫീഷ്യോ), മാത്യു പി. ചാക്കോ (എക്‌സ് ഒഫീഷ്യോ), ടിജോ പാറുപ്പള്ളി (യൂത്ത് അഫയേഴ്‌സ്), ഡോ. ജയ്‌മോള്‍ ശ്രീധര്‍ (വിമന്‍സ് ഫോറം ചെയര്‍), ജയ്ബി വി. ജോര്‍ജ് (വിമന്‍സ് ഫോറം- കോ ചെയര്‍), അലക്‌സ് ജോണ്‍ (അഡൈ്വസറി കൗണ്‍സില്‍ ചെയര്‍), പി.കെ. തങ്കപ്പന്‍ നായര്‍ (അഡൈ്വസറി കൗണ്‍സില്‍ കോ-ചെയര്‍), പി.കെ. പ്രഭാകരന്‍ (അഡൈ്വസറി കൗണ്‍സില്‍ കോ-ചെയര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 20-നു ശനിയാഴ്ച ടിഫനി ഡൈനറില്‍ (9010 Roosrvelt Blvd, Philadelphia, PA 19115) നടക്കുന്ന കലയുടെ വാര്‍ഷിക ബാങ്ക്വറ്റില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും, വാര്‍ഷിക പ്രവര്‍ത്തന സമാപനവും സംയുക്തമായി ആഘോഷിക്കും. ബാങ്ക്വറ്റില്‍ നിന്നും സമാഹരിക്കുന്ന നീക്കിബാക്കി തുക ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നതാണെന്ന് പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി പറഞ്ഞു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക