ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച: സ്വകാര്യത കാക്കാന്‍ രഹസ്യ നമ്പര്‍ ആശയവുമായി യു.ഐ.ഡി.എ.ഐ
VARTHA
10-Jan-2018
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നു എന്ന ആക്ഷേപങ്ങള്‍ക്കൊടുവില്‍ വിര്‍ച്വല്‍ ഐഡി എന്ന ആശയവുമായി യുഐഡിഎഐ രംഗത്ത്.
സിം വെരിഫിക്കേഷനും മറ്റാവശ്യങ്ങള്‍ക്കുമായി ആധാര്‍ ബയോമെട്രിക് ഐഡിയിലെ 12അക്ക നമ്പറിനു പകരം വെബ്‌സൈറ്റില്‍ നിന്ന് താത്ക്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യനമ്പര്‍ പങ്കുവെക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ആധാര്‍ ഉടമകള്‍ക്ക് നല്‍കുന്നത്. ആധാര്‍ കാര്‍ഡിലെ 12 അക്ക മ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെര്‍ച്വല്‍ ഐഡിയിലുണ്ടാവുക മൊബൈല്‍ കമ്പനികള്‍ക്ക് വെരിഫിക്കേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡിലെ 12 അക്ക മ്പറിനു പകരം വെര്‍ച്വല്‍ ഐഡിയിലെ 16 അക്ക താത്ക്കാലിക നമ്പര്‍ നല്‍കാം.
ഏതൊരു ഉപഭോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വിര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയ ഐഡികളെല്ലാം സ്വയമേവ റദ്ദുചെയ്യപ്പെടും. 2018 മാര്‍ച്ച് 1 മുതല്‍ പുതിയ വിര്‍ച്വല്‍ ഐഡികള്‍ സ്വീകരിക്കപ്പെട്ടു തുടങ്ങും. .2018 ജൂണ്‍ 1 മുതല്‍ എല്ലാ ഏജന്‍സികളും വിര്‍ച്വല്‍ ഐഡി നമ്പര്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാക്കും.
Facebook Comments